Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസു​ര​ക്ഷി​ത​മാ​യി...

സു​ര​ക്ഷി​ത​മാ​യി വാ​ഹ​ന​മോ​ടി​ക്ക​ണ​മെ​ന്ന് പൊ​ലീ​സ്

text_fields
bookmark_border
Police said to drive safely
cancel
camera_alt

ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി യാ​ത്ര​ക്കാ​ർ​ക്ക്​ സ​മ്മാ​നം ന​ൽ​കു​ന്ന പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ

അ​ബൂ​ദ​ബി: ചെ​റി​യ പെ​രു​ന്നാ​ള്‍ ആ​ഘോ​ഷ​വേ​ള​യി​ല്‍ ഗ​താ​ഗ​ത നി​യ​മം പാ​ലി​ച്ച് സു​ര​ക്ഷി​ത​മാ​യി വാ​ഹ​ന​മോ​ടി​ക്ക​ണ​മെ​ന്ന് ഡ്രൈ​വ​ര്‍മാ​രെ ഓ​ര്‍മ​പ്പെ​ടു​ത്തി അ​ബൂ​ദ​ബി പൊ​ലീ​സ്. അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്ങി​ലൂ​ടെ ആ​ഘോ​ഷ​ങ്ങ​ള്‍ ദു​ര​ന്ത​ങ്ങ​ളാ​ക്കി മാ​റ്റ​രു​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി. വേ​ഗ​പ​രി​ധി പാ​ലി​ക്ക​ണം, ഡ്രൈ​വ് ചെ​യ്യു​മ്പോ​ള്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്ക​രു​ത്, ഇ​ത​ര വാ​ഹ​ന​ങ്ങ​ളു​മാ​യി സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്ക​ണം, സീ​റ്റ് ബെ​ല്‍റ്റ് ധ​രി​ക്ക​ണം, 10 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍ക്കാ​യി പി​ന്‍ സീ​റ്റി​ല്‍ പ്ര​ത്യേ​ക സീ​റ്റു​ക​ള്‍ സ്ഥാ​പി​ക്ക​ണം തു​ട​ങ്ങി​യ നി​ര്‍ദേ​ശ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍കി.

മ​ധു​ര​വും പൂ​ക്ക​ളും പെ​രു​ന്നാ​ള്‍ ആ​ശം​സാ​കാ​ര്‍ഡും സ​മ്മാ​ന​മാ​യി ന​ല്‍കി​യാ​ണ്​ പൊ​ലീ​സ്​ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യ​ത്. ഡ്രൈ​വ​ര്‍മാ​ര്‍ക്ക് പെ​രു​ന്നാ​ള്‍ ആ​ശം​സ​ക​ള്‍ നേ​ര്‍ന്ന അ​ബൂ​ദ​ബി പൊ​ലീ​സി​ലെ ട്രാ​ഫി​ക് ആ​ന്‍ഡ് സെ​ക്യൂ​രി​റ്റി പ​ട്രോ​ള്‍ ഡ​യ​റ​ക്ട​റേ​റ്റ് ഡ​യ​റ​ക്ട​ര്‍ ബ്രി​ഗേ​ഡി​യ​ര്‍ മ​ഹ്‌​മൂ​ദ് യൂ​സു​ഫ് അ​ല്‍ ബ​ലൂ​ഷി ഗ​താ​ഗ​ത നി​യ​മം പാ​ലി​ക്ക​ണ​മെ​ന്ന് അ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drivingPoliceU.A.E News
News Summary - Police said to drive safely
Next Story