Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവധി ദിവസങ്ങളിൽ പൊലീസ്​ എമർജൻസി നമ്പറിൽ ലഭിച്ചത് 38,000 കാളുകൾ

text_fields
bookmark_border
ചെറിയ ട്രാഫിക് ജാം, ട്രാഫിക് അപകടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് മിക്ക കാളുകളും ലഭിച്ചത്​
അവധി ദിവസങ്ങളിൽ പൊലീസ്​ എമർജൻസി നമ്പറിൽ ലഭിച്ചത് 38,000 കാളുകൾ
cancel
camera_alt

അബൂദബി പൊലീസ് എമർജൻസി കൺട്രോൾ റൂം 

അബൂദബി: ഈദ് അൽ അദ്ഹ അവധി ദിവസങ്ങളിൽ അബൂദബി പൊലീസി​െൻറ 999 എമർജൻസി നമ്പറിൽ ആകെ 38,000 കാളുകൾ ലഭിച്ചു. അബൂദബി, അൽഐൻ, അൽ ദഫ്ര മേഖലയിൽനിന്നാണ് കാളുകൾ കമാൻഡ് ആൻഡ് കൺട്രോൾ സെൻറർ ഓഫ് ഓപറേഷൻസ് ഡിപ്പാർട്​മെൻറിലെ എമർജൻസി നമ്പറിൽ ലഭിച്ചത്.

ചെറിയ ട്രാഫിക് ജാം, ട്രാഫിക് അപകടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് മിക്ക കാളുകളും ലഭിച്ചതെന്ന് ഓപറേഷൻസ് ഡിപ്പാർട്​മെൻറ്​ ഡയറക്​ടർ ബ്രിഗേഡിയർ നാസർ സുലൈമാൻ അൽ മസ്‌കരി അറിയിച്ചു. ആശയവിനിമയങ്ങളും കാളുകളും സ്വീകരിക്കാനും ഏകോപിപ്പിക്കാനും ടീം പൂർണമായും ഈദ് അവധി ദിവസങ്ങളിൽ തയാറായിരുന്നു. എല്ലാ സമയത്തും സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ കേന്ദ്ര ഓപറേഷൻ റൂമുമായി ആശയവിനിമയം നടത്തണമെന്ന് പൊതുജനങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു.

ഓപറേഷൻ ഡിപ്പാർട്​മെൻറ്​ കേഡർമാർ ആഴ്​ചയിൽ ഏഴു ദിവസവും അവധി ദിവസങ്ങളിലും ഉൾപ്പെടെ ദിവസത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Police received an emergency number of 38,000 calves during the holidays
Next Story