ദുബൈ എക്സ്പോക്ക് സുരക്ഷയൊരുക്കാൻ പൊലീസ് തയാർ
text_fieldsദുബൈ എക്സ്പോയുമായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം
ദുബൈ: ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് അതിഥികളും സന്ദർശകരും എത്തുന്ന ആഗോള മേളയായ ദുബൈ എക്സ്പോ 2020ന് സുരക്ഷയൊരുക്കാൻ പൊലീസ് തയാറായി. ഇതുമായി ബന്ധപ്പെട്ട് ദുബൈ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ യോഗം ചേർന്നു.
മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും സൈബർ കുറ്റകൃത്യ വിഭാഗവുമടക്കമുള്ള വിവിധ വകുപ്പുകളുടെ മേധാവികൾ പങ്കെടുത്തു. എക്സ്പോക്ക് സുരക്ഷ ഒരുക്കുന്നതിെൻറ മുന്നൊരുക്കം യോഗം വിലയിരുത്തി.
എല്ലാ വെല്ലുവിളികളും നേരിടാൻ പൊലീസ് വകുപ്പ് സജ്ജമായിരിക്കണമെന്നും എല്ലാതരം കുറ്റകൃത്യങ്ങളും നേരിടുന്നതിന് പുതിയ ആശയങ്ങൾ സംഭാവന ചെയ്യണമെന്നും മേജർ ജനറൽ അൽമൻസൂരി ആവശ്യപ്പെട്ടു. എമിറേറ്റിെൻറ സുരക്ഷ നിലനിർത്താൻ പൊലീസിലെ വിവിധ വിഭാഗങ്ങൾ നിർവഹിക്കുന്ന പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

