പ്രൗഢ സദസ്സില്‍ സമാധാനപാലകര്‍ക്ക് രാജ്യത്തിെൻറ ആദരം
text_fieldsറാസല്‍ഖൈമ: രാജ്യത്ത് സുരക്ഷിതവും സമാധാനപൂര്‍ണവുമായ സാഹചര്യം നിലനിര്‍ത്താന്‍ പ്രയത്നിക്കുന്ന പൊലീസ് സേനക്ക് രാജ്യത്തിെൻറ വിശിഷ്ടാദരം. റാക് കള്‍ച്ചറില്‍ സെൻററില്‍ നടന്ന ചടങ്ങിൽ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി 140ഓളം ഉദ്യോഗസ്ഥര്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു. നിലവിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും ഭാവിയില്‍ നടപ്പാക്കുന്ന ക്രമീകരണങ്ങളെ സംബന്ധിച്ചും രണ്ട് ദിനങ്ങളിലായി നടന്ന ചടങ്ങില്‍ ചര്‍ച്ച ചെയ്തു. ചടങ്ങില്‍ ലൈറ്റ് ഷോയും റാക് പൊലീസ് സേനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു.
റാക് പൊലീസ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമി, ഡെപ്യൂട്ടി കമാന്‍ഡര്‍ അബ്ദുല്ല ഖമീസ് അല്‍ഹദീദി, ജി.ആര്.എ ഡയറക്ടര്‍ ജമാല്‍ അല്‍ തയര്‍, വിവിധ വകുപ്പ് ഡയറക്ടര്‍മാര്‍, മേധാവികള്‍, ഉദ്യോഗസ്ഥര്‍, ബ്രാഞ്ച് ആന്റ് ഓഫീസേഴ്സ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
