പൊലീസ് മൊബൈൽ മീഡിയ സെൻറർ തുറന്നു
text_fieldsഷാർജയിൽ സ്ഥാപിച്ച മൊബൈൽ മീഡിയ സെൻറർ ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് സെയ്ഫ് അൽ സഅരി അൽ ഷംസി ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: അതിശയകരമായ മാധ്യമ കുതിച്ചുചാട്ടത്തിനൊപ്പം ചലിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഷാർജയിൽ സ്ഥാപിച്ച മൊബൈൽ മീഡിയ സെൻറർ ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് സെയ്ഫ് അൽ സഅരി അൽ ഷംസി ഉദ്ഘാടനം ചെയ്തു. കമ്യൂണിറ്റി അംഗങ്ങൾക്ക് വിവരങ്ങൾ സുതാര്യമായും വികൃതമാക്കാതെയും കൈമാറുന്നതിനും ജനങ്ങളിൽ അവബോധമുണർത്തുന്നതിനും ഇത് സുപ്രധാന പങ്ക് വഹിക്കുമെന്ന് ഷംസി പറഞ്ഞു.
സുരക്ഷസ്വഭാവമുള്ള വാർത്തകളോ വിവരങ്ങളോ പ്രസിദ്ധീകരിക്കുമ്പോൾ മുഴുവൻ വസ്തുതകളും പൊതുജനങ്ങൾക്ക് നൽകാനും കിംവദന്തികൾ പടരാതിരിക്കാനും ഇത് ഉപകരിക്കും.എല്ലാ പ്രായത്തിലുമുള്ളവർക്കും ആക്‌സസ് ചെയ്യാൻ കഴിയും.സുരക്ഷ ഏജൻസികളുടെ തലത്തിൽ ഇത്തരത്തിലുള്ള ആദ്യത്തെ കേന്ദ്രമാണിതെന്ന് ബ്രിഗേഡിയർ ഹുദൈബ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

