Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപു​തി​യ...

പു​തി​യ പ​ദ്ധ​തി​ക​ളു​മാ​യി റാ​ക് പൊ​ലീ​സ് മീ​ഡി​യ വ​കു​പ്പ്

text_fields
bookmark_border
പു​തി​യ പ​ദ്ധ​തി​ക​ളു​മാ​യി റാ​ക് പൊ​ലീ​സ് മീ​ഡി​യ വ​കു​പ്പ്
cancel
camera_alt

റാ​ക് പൊ​ലീ​സ് മീ​ഡി​യ-​പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് വ​കു​പ്പ് ശൈ​ത്യ​കാ​ല സം​ഗ​മ​ത്തി​ല്‍ റാ​ക് പൊ​ലീ​സ് ഓ​പ​റേ​ഷ​ന്‍സ് ഡ​യ​റ​ക്ട​ര്‍ ബ്രി. ​ഡോ. അ​ബ്ദു​ല്ല ബി​ന്‍ സ​ല്‍മാ​ന്‍ അ​ല്‍ നു​ഐ​മി, മീ​ഡി​യ ആ​ൻ​ഡ്

പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് ഡ​യ​റ​ക്ട​ര്‍ കേ​ണ​ല്‍ ഹ​മ​ദ് അ​ബ്ദു​ല്ല അ​ല്‍ അ​വ്ദി തു​ട​ങ്ങി​യ​വ​ര്‍

റാ​സ​ല്‍ഖൈ​മ: റാ​ക് പൊ​ലീ​സ് മീ​ഡി​യ-​പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് വ​കു​പ്പ് പു​തി​യ പ്ര​വ​ര്‍ത്ത​ന പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പം​ന​ല്‍കി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം സം​ഘ​ടി​പ്പി​ച്ച ശൈ​ത്യ​കാ​ല സം​ഗ​മ​ത്തി​ലാ​ണ് പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് മീ​ഡി​യ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് ഡ​യ​റ​ക്ട​ര്‍ കേ​ണ​ല്‍ ഹ​മ​ദ് അ​ബ്ദു​ല്ല അ​ല്‍ അ​വ്ദി പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യം ശ​ക്തി​പ്പെ​ടു​ത്താ​നും ടീം ​വ​ര്‍ക്ക് മ​നോ​ഭാ​വം വ​ള​ര്‍ത്താ​നും ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ശൈ​ത്യ​കാ​ല സം​ഗ​മം ഒ​രു​ക്കി​യ​ത്. വ​രും​നാ​ളു​ക​ളി​ല്‍ രാ​ജ്യ നേ​തൃ​ത്വ​ത്തി​ന്‍റെ ദൗ​ത്യ​ങ്ങ​ള്‍ക്കൊ​പ്പം മു​ന്നേ​റു​ന്ന ആ​ധു​നി​ക മീ​ഡി​യ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കും.

റാ​ക് പൊ​ലീ​സ് സേ​ന​യു​ടെ മീ​ഡി​യ സാ​ന്നി​ധ്യം ശ​ക്തി​പ്പെ​ടു​ത്തി അ​വ​രു​ടെ സു​ര​ക്ഷാ- സാ​മൂ​ഹി​ക സ​ന്ദേ​ശ​ങ്ങ​ള്‍ക്ക് വി​പു​ല​മാ​യ പ്ര​ചാ​ര​ണം ഉ​റ​പ്പ് വ​രു​ത്തും. ന​വീ​ന ആ​ശ​യ​ങ്ങ​ളും പു​തി​യ പ​ദ്ധ​തി​ക​ള്‍ അ​വ​ത​രി​പ്പി​ക്കാ​നും മീ​ഡി​യ പ്ര​വ​ര്‍ത്ത​നം കൂ​ടു​ത​ല്‍ മി​ക​ച്ച​താ​ക്കു​ന്ന​തി​നു​മു​ള്ള വേ​ദി​യാ​യി ശൈ​ത്യ​കാ​ല​സം​ഗ​മം മാ​റി. ജോ​ലി സ​മ്മ​ർ​ദ​ങ്ങ​ളി​ല്‍നി​ന്ന് മാ​റി ജീ​വ​ന​ക്കാ​ര്‍ക്ക് സൗ​ഹൃ​ദ​പ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ സ​മ​യം ചെ​ല​വ​ഴി​ക്കാ​നു​ള്ള അ​വ​സ​രം സൃ​ഷ്ടി​ക്ക​പ്പെ​ട്ട​താ​യും ഹ​മ​ദ് അ​ബ്ദു​ല്ല തു​ട​ര്‍ന്നു. റാ​ക് പൊ​ലീ​സ് ഓ​പ​റേ​ഷ​ന്‍സ് ഡ​യ​റ​ക്ട​ര്‍ ബ്രി. ​ഡോ. അ​ബ്ദു​ല്ല ബി​ന്‍ സ​ല്‍മാ​ന്‍ അ​ല്‍ നു​ഐ​മി​യും ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Police Media Division launches new initiatives
Next Story