സൈക്കിള്‍, ഇ-സൈക്കിൾ ഉപയോക്താക്കൾക്ക് നിര്‍ദേശവുമായി പൊലീസ്
text_fieldsഅജ്മാന്: സൈക്കിള്‍, ഇലക്ട്രിക് സൈക്കിൾ ഉപയോക്താക്കൾക്ക് മാർഗനിര്‍ദേശങ്ങളുമായി അജ്മാന് പൊലീസ്. ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് പൊലീസ് വ്യക്തമാക്കി.
പ്രത്യേകം നിശ്ചയിച്ച പാതകള്‍ ഉപയോഗിക്കുക, മറ്റു ബൈക്കുകളും കാൽനടയാത്രക്കാരും തമ്മിൽ മതിയായ സുരക്ഷാ അകലം പാലിക്കുക, ഇത്തരം വാഹനങ്ങളില്‍ ഒരാള്‍ മാത്രം യാത്ര ചെയ്യുക, കാല്‍നടക്കാര്‍ക്ക് മാത്രമുള്ള പാതകള്‍ ഒഴിവാക്കുക, ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിക്കുന്നവര്‍ അവര്‍ക്ക് നിര്‍ദേശിക്കപ്പെട്ട വഴിയിലൂടെ മാത്രം സഞ്ചരിക്കുക, ഇലക്ട്രിക് സ്കൂട്ടറുകളുടെ നിയന്ത്രണം നഷ്ടപ്പെട്ടേക്കാവുന്ന തരത്തിലുള്ള ഭാരങ്ങള്‍ കയറ്റാതിരിക്കുക, വാഹനങ്ങളുടെയോ കാൽനടയാത്രക്കാരുടെയോ സഞ്ചാരത്തിന് തടസ്സമാകുന്ന തരത്തിൽ ഇ-സ്കൂട്ടർ ഉപയോഗിക്കുകയോ പാര്‍ക്ക് ചെയ്യുകയോ ചെയ്യരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് പൊലീസ് നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

