നഷ്ടപ്പെട്ട പഴ്സ് തിരിച്ചേൽപിച്ച വിദ്യാർഥിക്ക് പൊലീസ് ആദരവ്
text_fieldsവിദ്യാർഥിക്ക് പൊലീസ് ഉദ്യോഗസ്ഥർ ഉപഹാരം നൽകുന്നു
ദുബൈ: വീണുകിട്ടിയ പണവും ചെക്കും അടക്കം രണ്ട് ലക്ഷം ദിർഹം അടങ്ങിയ പഴ്സ് തിരിച്ചേൽപിച്ച വിദ്യാർഥിക്ക് ആദരം. സെക്കൻഡറി സ്കൂൾ വിദ്യാർഥിയെയാണ് അൽ ഖിസൈസ് പൊലീസ് സ്റ്റേഷൻ അധികൃതർ സ്കൂളിലെത്തി അഭിനന്ദിച്ചത്. ഇസ്സ അബ്ബാസ് മുഹമദ് അബ്ദുല്ല എന്ന വിദ്യാർഥിയാണ് സഹപാഠികൾക്ക് മുമ്പിൽ ആദരവ് ഏറ്റുവാങ്ങിയത്. അൽ ഖിസൈസ് പൊലീസ് സ്റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ ലെഫ്. കേണൽ അഹമദ് അൽ ഹാശിമി, ലെഫ്. കേണൽ നാസർ അബ്ദുൽ അസീസ് അൽ ഖാജ എന്നിവർ ചേർന്നാണ് വിദ്യാർഥിക്ക് ഉപഹാരം സമ്മാനിച്ചത്.
വാലറ്റ് വീണുകിട്ടിയ ഉടൻ പൊലീസിനെ ബന്ധപ്പെടുകയും പഴ്സും പണവും സുരക്ഷിതമായി തിരികെ നൽകുകയുമായിരുന്നു. ഇസ്സയുടെ പ്രവർത്തനം സത്യസന്ധതയുടെയും ഉത്തരവാദിത്തത്തിന്റെയും ശക്തമായ ഉദാഹരണമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ദുബൈ പൊലീസിന്റെ ബഹുമതിക്ക് ഇസ്സ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

