മയക്കുമരുന്നിന് അടിപ്പെട്ടയാളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് പൊലീസ്
text_fieldsദുബൈ: മയക്കുമരുന്നിന് അടിപ്പെട്ടയാളെ ജീവിതത്തിലേക്ക് തിരികെയെത്താൻ വഴിതെളിച്ച് ദുബൈ പൊലീസ്. 19ാം വയസ്സിൽ രക്ഷിതാക്കൾ മരിച്ച ശേഷം മയക്കുമരുന്നിന് അടിമയായ യുവാവിനാണ് പൊലീസ് രക്ഷകരായത്. സഹോദരന്മാരായിരുന്നു പ്രേരിപ്പിച്ചത്. മയക്കുമരുന്ന് ഉപയോഗിച്ചതിനും കൈവശം വെച്ചതിനും 2014ൽ മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തടവറയിലും ചികിത്സയിലുമായി ഒമ്പതുവർഷം ഇയാൾ ചെലവഴിച്ചു. ഹേമയ ഇന്‍റർനാഷനൽ സെന്‍ററാണ് ഇയാളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ചികിത്സ നൽകിയത്.
ഇടക്കിടെ പഴയ മാർഗത്തിലേക്ക് തിരിച്ചുപോകാനുള്ള ലാഞ്ചന കാണിച്ചെങ്കിലും ആത്മവിശ്വാസത്തോടെ അദ്ദേഹം പിടിച്ചുനിന്നു. ഊഷ്മളമായ സാഹചര്യമൊരുക്കി ദുബൈ പൊലീസും ഒപ്പം നിന്നു. 2019ൽ അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിയെത്തി തുടങ്ങി. കുടുംബാംഗങ്ങളെയും ചികിത്സക്ക് പ്രേരിപ്പിച്ചു. ഇപ്പോൾ അദ്ദേഹം പൂർണമായും മയക്കുമരുന്ന് വിരുദ്ധനായെന്നും പൊലീസ് പറഞ്ഞു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിലാണ് പൊലീസ് ഈ കഥ ജനങ്ങളുമായി പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

