Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇവൾക്ക്​ ​പൊലീസ്​...

ഇവൾക്ക്​ ​പൊലീസ്​ ​ഇനി പ്രിയ ദോസ്​ത്

text_fields
bookmark_border
ഇവൾക്ക്​ ​പൊലീസ്​ ​ഇനി പ്രിയ ദോസ്​ത്
cancel
camera_alt????? ??????? ???????? ????????? ????????????????
ദുബൈ: ഇന്നലെ വരെ പൊലീസ്​ എന്ന്​ കേട്ടാൽ ഞെട്ടുമായിരുന്നു 21 വയസുള്ള ഇൗ പാക്​ യുവതി. പക്ഷെ ഇന്നലെ ​അജ്​മാനിലെ ഹുമൈദിയാ പൊലീസ്​ സ്​റ്റേഷൻ സന്ദർശിച്ച്​  ഉ​ദ്യോഗസ്​ഥരുമായി ഇടപഴകിയതോടെ അതെല്ലാം മാറി. ഇനി പൊലീസ്​ എന്ന്​ കേട്ടാൽ ഇവർ ഞെട്ടില്ല, ഒാടി വീടിനുള്ളിൽ ഒളിക്കുകയുമില്ല. മനോരോഗം പോലെ സങ്കീർണമായ ഇൗ പൊലീസ്​ പേടി മാറ്റാൻ വഴി തുറന്നത്​ ഒരു റേഡിയോ പരിപാടിയും അതു ശ്രദ്ധിച്ച അജ്​മാൻ പൊലീസ്​ മേധാവി ജനറൽ ശൈഖ്​ സുൽത്താൻ ബിൻ അബ്​ദുല്ലാ അൽ നു​െഎമിയുമാണ്​.
കുട്ടികളായിരിക്കു​േമ്പാൾ വീരാരാധനയോടൊപ്പം പൊലീസിനോട്​ പേടിയും തോന്നാറുണ്ട്​ എല്ലാവർക്കും. വളരും തോറും അത്​ കുറയുകയും ചെയ്യും. എന്നാൽ 21 വയസായിട്ടും പൊലീസിനെ പേടിക്കുന്ന  മകളുടെ കാര്യം അജ്​മാൻ റേഡിയോ4 ൽ ഒരു പരിപാടിക്കിടെയാണ്​   പിതാവ്​ വെളിപ്പെടുത്തിയത്​. 
നാലു വയസിൽ തുടങ്ങിയ പേടിയാണിത്​. പഠനം ഉപേക്ഷിച്ച്​ യു.എ.ഇയിലേക്ക്​ വരാൻ പോലും കാരണവും ഇതു തന്നെ.  ഇൗ വിഷമത്തിന്​ പരിഹാരം പൊലീസുകാരെ നേരിട്ട്​ കാണുകയാണെന്ന്​ ഡോക്​ടർ പറഞ്ഞ കാര്യവും പിതാവ്​ റേഡിയോയിലൂടെ പറഞ്ഞു. ഇൗ വിവരം ശ്രദ്ധയിൽപ്പെട്ട ഉടനടി ഉദ്യോഗസ്​ഥരെ വിളിച്ച്​ നടപടി സ്വീകരിക്കാൻ പൊലീസ്​ മേധാവി നിർദേശിക്കുകയായിരുന്നുവെന്ന്​ ഹുമൈദിയ പൊലീസ്​ സ്​റ്റേഷൻ ഡയറക്​ടർ ലഫ്​. കേണൽ യഹ്​യാ അൽ മത്​റൂഷി പറഞ്ഞു. കുടുംബത്തെ മുഴുവൻ സ്​നേഹപൂർവം വിളിച്ചു വരുത്തിയ  മത്​റൂഷിയും സി.​െഎ.ഡി മേധാവി കാപ്​റ്റൻ അഹ്​മദ്​ അൽ ശംസിയും സ്​റ്റേഷൻ മുഴുവൻ കൊണ്ടു പോയി കാണിച്ചു കൊടുത്തു. 
എങ്ങിനെയാണ്​ കുറ്റാന്വേഷണമെന്നും പ്രവർത്തനമെന്നുമെല്ലാം വിശദീകരിച്ചു നൽകി. ഒാരോ ഉദ്യോഗസ്​ഥരും കൈനിറയെ സമ്മാനങ്ങളും ​െകാടുത്തു.  
ഇൗ സന്ദർ​ശനം കഴിഞ്ഞതോടെ യുവതിക്ക്​ പൊലീസിനോട്​ പെരുത്ത്​ ഇഷ്​ടം. ഉദ്യോഗസ്​ഥർക്കെല്ലാം നിറഞ്ഞ നന്ദി അറിയിച്ചാണ്​ അവർ മടങ്ങിയത്​.
കുഞ്ഞുങ്ങൾക്ക്​​ പൊലീസിനെ കുറിച്ച്​ മോശമായ പ്രതിഛായ പകർന്നു നൽകരുതെന്ന്​ ലഫ്​.കേണൽ മത്​റൂഷി ഉണർത്തി. 
രാജ്യത്ത്​ സുരക്ഷയും സമാധാനവും സാധ്യമാക്കാൻ പൊലീസ്​ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച്​ കുട്ടികളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsPolice friendshipAjman news
News Summary - Police friendship
Next Story