പൊലീസ് ഫ്രണ്ട്സ്; വിദ്യാര്‍ഥികളുടെ വേനല്‍ക്കാല ശിബിരത്തിന് പരിസമാപ്തി
text_fieldsറാസല്‍ഖൈമയില്‍ നടന്ന ഫ്രണ്ട്സ് ഓഫ് ദ പൊലീസ് വേനല്‍ക്കാല ശിബിരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ സമാപന ചടങ്ങില്‍ റാക് പൊലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ബ്രി. ജനറല്‍ ജമാല്‍ അല്‍ തായ്റിനും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം
റാസല്‍ഖൈമ: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഒരു മാസത്തോളമായി റാസല്‍ഖൈമയില്‍ നടന്നു വന്ന ‘ഫ്രണ്ട്സ് ഓഫ് ദ പൊലീസ്’ വേനല്‍ക്കാല ക്യാമ്പ് സമാപിച്ചു. അവാഫി സായിദ് വിദ്യാഭ്യാസ കേന്ദ്രത്തില്‍ സ്പോര്‍ട്സ് ആക്ടിവിറ്റീസ് വകുപ്പുമായി സഹകരിച്ച് റാക് പൊലീസ് മീഡിയ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാര്‍ഥികളുടെ കഴിവുകളും അനുഭവങ്ങളും മെച്ചപ്പെടുത്തുന്നതിനും അവരുടെ ആശയങ്ങളെ സമ്പന്നമാക്കുന്നതിനും ഉതകുന്ന വിഷയങ്ങളാണ് ക്യാമ്പില്‍ അവതരിപ്പിക്കപ്പെട്ടത്. വിദ്യാര്‍ഥികളുടെ സാമൂഹിക, ദേശീയ സുരക്ഷ അവബോധം വികസിപ്പിക്കുന്നതിന് സഹായിക്കുന്ന ശിൽപശാലകളും ഫീല്‍ഡ് പര്യടനങ്ങളും പരിപാടിയുടെ ഭാഗമായി നടന്നതായി അധികൃതര്‍ അറിയിച്ചു. സമാപന ചടങ്ങില്‍ റാക് പൊലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ജമാല്‍ അല്‍ തായ്ര്‍ പങ്കെടുത്തു.റാക് പൊലീസ് ഫ്രണ്ട്സ് 2025 മൂന്നാമത് പതിപ്പ് വിജയകരമാക്കുന്നതില്‍ സഹകരിച്ചവരെ ചടങ്ങില്‍ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

