Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രതികൂല കാലാവസ്ഥയിൽ...

പ്രതികൂല കാലാവസ്ഥയിൽ വീടുകളിൽ ഭക്ഷ്യ സാധനങ്ങളെത്തിച്ച് പൊലീസ്

text_fields
bookmark_border
പ്രതികൂല കാലാവസ്ഥയിൽ വീടുകളിൽ ഭക്ഷ്യ സാധനങ്ങളെത്തിച്ച് പൊലീസ്
cancel

അജ്മാൻ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീടുകളിൽ കുടുങ്ങിയ താമസക്കാർക്ക് ഭക്ഷ്യ വസ്തുക്കൾ എത്തിച്ച് അജ്മാൻ പൊലീസ്. ശക്തമായ മഴയെ തുടർന്ന് അജ്മാനിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ നിലനിൽക്കുകയാണ്. ഇത് മൂലം നിത്യ ജീവിതത്തിന് ബുദ്ധിമുട്ടുന്നവർക്കാണ് അജ്മാൻ പൊലീസിന്‍റെ മാനുഷിക സഹായം ലഭിച്ചത്.

വെള്ളം മൂലം പുറത്തിറങ്ങാനോ മറ്റുള്ളവർക്ക് അവിടെ എത്തിപ്പെടാനോ കഴിയാതെ ദുരിതത്തിലായവർക്കാണ് സഹായം നൽകുന്നതിൽ മുൻഗണന നൽകിയിരുന്നത്. വീട്ടിൽ അകപ്പെട്ട് പോയ കുടുംബങ്ങൾ അടക്കമുള്ളവർക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റ് അജ്മാൻ പൊലീസ് വീട്ടിൽ എത്തിച്ച് നൽകുകയായിരുന്നു. അജ്മാനിലെ ചാരിറ്റി സംഘടനകളുമായി ചേർന്ന് അജ്മാൻ സിവിൽ ഡിഫൻസും കഴിഞ്ഞ ദിവസം ദുരിത ബാധിതർക്ക് ഭക്ഷണ കിറ്റുകൾ എത്തിച്ചു നൽകിയത് വലിയ ആശ്വാസമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsWeather conditionPoliceLatest News
News Summary - Police deliver food items to homes in adverse weather conditions
Next Story