ഗിന്നസ് നേട്ടത്തില്‍ റാക് പൊലീസ് ബാഡ്ജ്
text_fieldsറാസല്‍ഖൈമ: ലോകത്തിലെ സമാധാനപാല സേനകളില്‍ ഏറ്റവും വലിയ ബാഡ്ജ് നിര്‍മിതിക്കുള്ള ഗിന്നസ് നേട്ടം റാക് പൊലീസിന് സ്വന്തം.
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാക് ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയുടെ പിന്തുണയാണ് ആഗോള നേട്ടം സാധ്യമാക്കാൻ റാക് പൊലീസിന് തുണയായതെന്ന് റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമി പറഞ്ഞു.
രാജ്യത്തിനും ജനങ്ങള്‍ക്കും നല്കി വരുന്ന സുരക്ഷ-സേവനങ്ങള്‍ക്ക് പുറമെ ഇത്തരം നേട്ടം കൈവരിക്കാനായതില്‍ അഭിമാനമുണ്ടെന്ന് അലി അബ്ദുല്ല തുടര്‍ന്നു.
കഠിന പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തിയാണ് ഗിന്നസ് നേട്ടമെന്ന് ജനറല്‍ റിസോഴ്സ് അതോറിറ്റി ഡയറക്ടറും എംബ്ലം പ്രോജക്ട് ജനറല്‍ സൂപ്പര്‍വൈസറുമായ ബ്രിഗേഡിയര്‍ ജമാല്‍ അഹമ്മദ് അല്‍തയ്ര്‍ അഭിപ്രായപ്പെട്ടു. 104 കിലോഗ്രാം വരുന്ന എംബ്ലം 115 സെൻറിമീറ്റര്‍ വീതിയും 154 സെൻറി മീറ്റര്‍ ഉയരവും 29 മില്ലിമീറ്റര്‍ കനവുമുള്ളതാണെന്ന് മേജര്‍ യൂസഫ് അല്‍ തനൈജി പറഞ്ഞു. റാക് കള്‍ച്ചറല്‍ സെൻററില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ ഗിന്നസ് ഉദ്യോഗസ്ഥരായ ചെവലിയ മിശ്ര, ചാര്‍ലീസ് വാര്‍ട്ടന്‍ എന്നിവര്‍ ലോക ഗിന്നസ് നേട്ടത്തിെൻറ സാക്ഷ്യപത്രം സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
