മൊബൈൽ ഫോൺ മോഷണസംഘം പിടിയിൽ
text_fieldsഷാർജ: മൊബൈൽ ഫോൺ കടകളിൽ മോഷണം നടത്തുന്ന സംഘത്തെ പിടികൂടി ഷാർജ പൊലീസ്. ഷാർജയിലെ മൊബൈൽ കടകളിൽനിന്ന് തുടർച്ചയായി മൊബൈൽ ഫോണുകളും മറ്റ് ഉപകരണങ്ങളും മോഷണം പോകുന്നുവെന്ന നിരവധി പരാതികളെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മോഷ്ടാക്കളെയും രസീതില്ലാതെ ഫോണുകൾ വാങ്ങിയ രണ്ടുപേരെയുമാണ് പൊലീസ് പിടികൂടിയത്. ഇവരുടെ കൈയിൽനിന്നു മോഷ്ടിച്ച ഫോണുകളും കണ്ടെത്തി.
രാത്രികാലങ്ങളിലാണ് ഇവർ മോഷണം നടത്തുന്നതെന്നും വാതിലുകളും പൂട്ടുകളും പൊളിക്കാതെ മോഷണങ്ങൾ നടത്തുന്ന ആധുനിക സുരക്ഷാസംവിധാനങ്ങൾ മോഷ്ടാക്കൾക്കുണ്ടെന്നും ഷാർജ പൊലീസ് ക്രിമിനൽ ഐ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് ഡയറക്ടർ കേണൽ ഉമർ അഹമ്മദ് അബു അൽ സാവ്ദ് പറഞ്ഞു. മോഷണം നടന്ന് എട്ടു മണിക്കൂറിനുള്ളിൽതന്നെ പൊലീസ് പ്രതികളെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തു. നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷനു മുന്നിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

