യാത്രവിലക്ക് അറിയാൻ പൊലീസ് ആപ്പിൽ സൗകര്യം
text_fieldsദുബൈ: ദുബൈയിലുള്ളവർക്ക് യാത്രവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടോ എന്നറിയാൻ പൊലീസിന്റെ മൊബൈൽ ആപ്പിൽ സൗകര്യമേർപ്പെടുത്തി. ദുബൈ പൊലീസിന്റെ മൊബൈൽ ആപ്പിലെ സർവിസ് വിഭാഗത്തിൽ, എൻക്വയറീസ് ആൻഡ് ഫോളോ അപ് എന്ന സെക്ഷനിലാണ് യാത്രാവിലക്കുണ്ടോ എന്നറിയാൻ സാധിക്കുക. സർക്കുലാർസ് ആൻഡ് ട്രാവൽബാൻ എന്നതിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകിയാൽ ഏതെങ്കിലും കേസിൽ യാത്രവിലക്കുണ്ടെങ്കിൽ യാത്രക്ക് മുമ്പേ തിരിച്ചറിയാൻ സാധിക്കുമെന്ന് പൊലീസ് അറിയിച്ചു.
ആപ്പ് കൂടാതെ ദുബൈ പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും യാത്രവിലക്ക്, ക്രിമിനൽ, സാമ്പത്തിക സ്റ്റാറ്റസ് എന്നിവ സംബന്ധിച്ച വിവരങ്ങൾ പൊലീസ് സ്റ്റേഷൻ സന്ദർശിക്കാതെ അറിയാനാവുമെന്ന് ദുബൈ പൊലീസ് അറിയിച്ചു. എയർപോർട്ടിൽ എത്തിയ ശേഷം അപ്രതീക്ഷിതമായി തിരികെ പോരേണ്ട അവസ്ഥ ഒഴിവാക്കാൻ പുതിയ സേവനം സഹായകമാവും.
സർക്കാർ സേവനങ്ങളിൽ ഉദ്യോഗസ്ഥ ഇടപെടൽ കുറക്കാനുള്ള സർക്കാർ നയത്തിന്റെ ഭാഗമായാണ് പുതിയ സേവനം ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സുതാര്യവും ഉപഭോക്തൃസൗഹൃദപരവുമായ രീതിയിലാണ് ആപ്പ് നവീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

