Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇത്തിഹാദ് സ്ട്രീറ്റിലെ...

ഇത്തിഹാദ് സ്ട്രീറ്റിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പൊലീസ് നടപടി

text_fields
bookmark_border
ഇത്തിഹാദ് സ്ട്രീറ്റിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പൊലീസ് നടപടി
cancel
camera_alt

അ​ജ്മാ​ൻ അ​ൽ ഇ​ത്തി​ഹാ​ദ് സ്ട്രീ​റ്റി​​ലെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ക്കു​ന്നു

അജ്മാൻ: നവീകരണ പ്രവൃത്തികളുടെ ഭാഗമായി അജ്മാൻ അൽ ഇത്തിഹാദ് സ്ട്രീറ്റിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അജ്മാൻ പൊലീസ് നടപടി തുടങ്ങി.

നഗരസഭയുടെ സഹകരണത്തോടെയാണ് അജ്മാന്‍ പൊലീസ് അൽ നുഐമിയ ഇന്‍റർസെക്‌ഷൻ വഴിതിരിച്ചുവിടുന്നത് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാര നടപടികൾ സ്വീകരിക്കുന്നത്. പുതിയ പാലം നിർമിക്കുന്നതിനാണ് ഈ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അല്‍ ഇത്തിഹാദ് സ്ട്രീറ്റില്‍ പണിയുന്ന പാലത്തിന്‍റെ നിർമാണം ഒരുവര്‍ഷവും നാലുമാസവും കൊണ്ട് പൂർത്തിയാകുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ ഗതാഗതക്കുരുക്കിന് പൂർണ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

അജ്മാൻ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി, അജ്മാന്‍ നഗരസഭ ആസൂത്രണ വകുപ്പിലെ റോഡ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ വകുപ്പ് ഡയറക്ടർ അബ്ദുല്ല അൽ മർസൂഖി അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം നിർമാണ പ്രവൃത്തികള്‍ പരിശോധിച്ചു. പ്രവേശന കവാടങ്ങൾ, ഒരുക്കിയിട്ടുള്ള താൽക്കാലിക വഴികള്‍ അടക്കമുള്ള നിലവിലെ സംവിധാനങ്ങള്‍ സംഘം അവലോകനം ചെയ്തു. ഗതാഗതം സുഗമമാക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനും ദിശാസൂചനകൾ പാലിക്കാനും നിർദിഷ്ട ട്രാഫിക് നിർദേശങ്ങൾ പാലിക്കാനും ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traffic Jam
News Summary - Police action to resolve the traffic jam on Etihad Street
Next Story