സുരക്ഷിത റമദാന് റാക് പൊലീസ് കര്‍മപദ്ധതി
text_fieldsറാസല്‍ഖൈമ: റമദാൻ മാസത്തില്‍ പൊതുസുരക്ഷ ഉറപ്പാക്കുന്നതിന് റാസല്‍ഖൈമയില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം. ആരാധാനലയങ്ങളും വിപണികളും കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിങ്, തിരക്കേറിയ സമയങ്ങളില്‍ ഗതാഗത നിയന്ത്രണം എന്നിവയില്‍ പ്രത്യേക ഊന്നല്‍ നല്‍കിയാണ് ക്രമീകരണങ്ങൾ വരുത്തിയിട്ടുള്ളത്. ഭിക്ഷാടനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു. അടിയന്തര സാഹചര്യങ്ങളില്‍ 999 നമ്പറിലും അന്വേഷണങ്ങള്‍ക്ക് 901 നമ്പറിലും 24 മണിക്കൂറും റാക് പൊലീസുമായി പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം. മീഡിയ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ ബോധവത്കരണ സാംസ്കാരിക-സുരക്ഷാ പരിപാടികള്‍ക്കൊപ്പം, പൊലീസ് റമദാന് കായിക മത്സരങ്ങൾ, ട്രാഫിക് വകുപ്പുമായി ചേര്‍ന്ന് ഗതാഗത ബോധവത്കരണം എന്നിവയും നടക്കും.
ഇഫ്താര്‍ സമയത്ത് വാഹന വേഗം വര്‍ധിപ്പിച്ച് അപകടങ്ങള്‍ ക്ഷണിച്ച് വരുത്തരുതെന്നും അധികൃതര്‍ നിർദേശിക്കുന്നു. പടക്കങ്ങള്‍ പോലുള്ള അപകടകരമായ വസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ വിട്ടുനില്‍ക്കണമെന്നും വിശുദ്ധ മാസത്തിന്റെ ആത്മീയ അന്തരീക്ഷം ശാന്തമായി നിലനിര്‍ത്താന്‍ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

