Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightധ്രു​വീ​ക​ര​ണ...

ധ്രു​വീ​ക​ര​ണ ച​ർ​ച്ച​ക​ൾ ആ​പ​ത്ത് -പി.​സി.​എ​ഫ്

text_fields
bookmark_border
ധ്രു​വീ​ക​ര​ണ ച​ർ​ച്ച​ക​ൾ ആ​പ​ത്ത് -പി.​സി.​എ​ഫ്
cancel
camera_alt

പി.​സി.​എ​ഫ്​ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

Listen to this Article

അ​ജ്മാ​ൻ: വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, രാ​ഷ്ട്രീ​യ ലാ​ഭ​ങ്ങ​ൾ​ക്കാ​യി വ​ർ​ഗീ​യ​ത ച​ർ​ച്ച​യാ​ക്കു​ന്ന പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ പൊ​തു​സ​മൂ​ഹം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പീ​പ്പി​ൾ​സ് ക​ൾ​ച്ച​റ​ൽ ഫോ​റം(​പി.​സി.​എ​ഫ്) അ​ജ്മാ​നി​ൽ ചേ​ർ​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഭി​ന്നി​പ്പി​ന്‍റെ രാ​ഷ്ട്രീ​യം പ​യ​റ്റി വോ​ട്ട് ഉ​റ​പ്പി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ കേ​ര​ള​ത്തി​ന്‍റെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷ​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. മ​ത​സം​ഘ​ട​ന​ക​ളും രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളും സ​ങ്കു​ചി​ത താ​ല്പ​ര്യ​ങ്ങ​ൾ മാ​റ്റി​വെ​ച്ച് നാ​ടി​ന്‍റെ ഐ​ക്യ​ത്തി​നാ​യി നി​ല​കൊ​ള്ള​ണം. ജാ​തി-​മ​ത ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി വി​ക​സ​ന​വും തു​ല്യ​നീ​തി​യും ച​ർ​ച്ച ചെ​യ്യു​ന്ന ഒ​രു രാ​ഷ്ട്രീ​യ സം​സ്കാ​രം വ​ള​ർ​ന്നു വ​ര​ണ​മെ​ന്നും പി.​സി.​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. അ​ജ്മാ​ൻ അ​റൂ​സ് റ​സ്റ്റാ​റ​ന്റ് ഹാ​ളി​ൽ യു.​എ.​ഇ നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ​കാ​ദ​ർ കോ​ത​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഇ​സ്മ​യി​ൽ ന​ന്ന​മ്പ്ര സ്വാ​ഗ​തം പ​റ​ഞ്ഞു. ഗ്ലോ​ബ​ൽ അം​ഗം ഇ​സ്മാ​യി​ൽ നാ​ട്ടി​ക യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ റാ​ഷി​ദ് സു​ൽ​ത്താ​ൻ, മു​നീ​ർ ന​ന്ന​മ്പ്ര, ജോ. ​സെ​ക്ര​ട്ട​റി​മാ​രാ​യ ഇ​ബ്രാ​ഹിം പ​ട്ടി​ശ്ശേ​രി, ക​രീം കാ​ഞ്ഞാ​ർ, സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം നൂ​റു​ദ്ദീ​ൻ പു​തു​ക്കാ​ട്, എ​മി​റേ​റ്റ്സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ശി​ഹാ​ബ് മ​ണ്ണ​ഞ്ചേ​രി, ഒ​ഫാ​ർ, ല​ത്തീ​ഫ് പു​ന്തു​രു​ത്തി, ഹം​സ കാ​ഞ്ഞി​ര​മു​ക്ക്, ഷ​ബീ​ർ അ​ക​ലാ​ട്, അ​ൻ​സാ​രി തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​സ്മ​യി​ൽ ആ​രി​ക്കാ​ടി ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newspcfgulf news malayalamPolarization agenda
News Summary - Polarization talks in danger - PCF
Next Story