'സുഗതാഞ്ജലി'; റാക് - ഫുജൈറ ചാപ്റ്റര്‍ മല്‍സര വിജയികള്‍
text_fieldsറാസല്‍ഖൈമ: മലയാളം മിഷന് റാക്-ഫുജൈറ ചാപ്റ്റര്‍ 'സുഗതാഞ്ജലി' കാവ്യാലപന മത്സരം നടന്നു. റാക് മേഖല, ഫുജൈറ മേഖല മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയ വിദ്യാര്‍ഥികളാണ് ചാപ്റ്റർതല മത്സരത്തില്‍ മാറ്റുരച്ചത്. സബ് ജൂനിയര്‍ വിഭാഗത്തില്‍ റാക് മേഖലയില്‍നിന്നുള്ള കൃപ നിഷ മുരളി, ജെനിറ്റ റെജി, പി. കൃഷ്ണീല്‍ എന്നിവരും ജൂനിയര്‍ വിഭാഗത്തില്‍ ആഷിയ റെയ്ച്ചല്‍ (റാക് മേഖല), നയന മനോജ്(ഫുജൈറ മേഖല), കൃപ സൂസന് (റാക് മേഖല) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. കവയിത്രി സുഗതകുമാരിയുടെ സ്മരണാര്‍ഥം കഴിഞ്ഞ വര്‍ഷമാണ് മലയാളം മിഷന് ആഗോളതലത്തില്‍ 'സുഗതാഞ്ജലി' കാവ്യാലാപന മത്സരമാരംഭിച്ചത്. ഓണ്‍ലൈനില്‍ നടന്ന മത്സരത്തില്‍ പ്രസിഡന്റ് നാസര്‍ അധ്യക്ഷത വഹിച്ചു. ഫുജൈറ ചാപ്റ്റര്‍ ചെയര്മാന് പുത്തൂര്‍ റഹ്മാന് ഉദ്ഘാടനം ചെയ്തു. സൈമണ്‍ മാസ്റ്റര്‍, ബിജു, രാജശേഖരന്, നാസര്‍ അല്‍ദാന, സന്തോഷ് ഓമല്ലൂര്‍, എന്‍. സ്മിത, ജയ തെക്കൂട്ട് എന്നിവര്‍ സംസാരിച്ചു. മേഖലാ കോ-ഓര്‍ഡിനേറ്റര്‍മാരായ ബബിത നൂര്‍, ഷജറത് ഹര്ഷന് എന്നിവര്‍ മത്സരം നിയന്ത്രിച്ചു. സെക്രട്ടറി അജയ്കുമാര്‍ സ്വാഗതവും ചാപ്റ്റര്‍ കോഓഡിനേറ്റര്‍ അക്ബര്‍ ആലിക്കര നന്ദിയും പറഞ്ഞു.

