പി.എം ശ്രീ: സർക്കാർ നയം പ്രതിഷേധാർഹമെന്ന് പി.സി.എഫ് അബൂദബി
text_fieldsഅബൂദബി: പി.എം ശ്രീ പദ്ധതി സ്വീകരിക്കുന്നതിലൂടെ സംസ്ഥാന സർക്കാർ ആർ.എസ്.എസിന്റെ വിദ്യാഭ്യാസ നയങ്ങൾക്ക് പരവതാനി വിരിക്കുകയാണെന്ന് പി.സി.എഫ് അബൂദബി എക്സിക്യൂട്ടിവ് മീറ്റ് ആരോപിച്ചു. ഒളിഞ്ഞും തെളിഞ്ഞും ആർ.എസ്.എസ് വിദ്യാഭ്യാസ മേഖലയിൽ നടത്തിക്കൊണ്ടിരിക്കുന്ന കൈകടത്തലുകളെ എതിർത്തുപോന്നിരുന്ന ഇടതുപക്ഷ നയത്തെ ചോദ്യം ചെയ്യുന്ന നടപടി കൂടിയാണിത്.
നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. ഭരണഘടന അനുശാസിക്കുന്ന രാജ്യത്തിന്റെ ഫെഡറൽ സംവിധാനങ്ങൾക്കെതിരെ കേന്ദ്ര ഗവൺമെന്റ് നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന ഒളിച്ചുകടത്തലുകളെ അംഗീകരിക്കൽ കൂടിയായിരിക്കും പി.എം ശ്രീ പദ്ധതി സ്വീകരിക്കൽ വഴി നടക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു.
പി.സി.എഫ് സിൽവർ ജൂബിലിയുടെ ഭാഗമായി രക്തദാന ക്യാമ്പ് നവംബർ ആദ്യവാരം അബൂദബിയിൽ നടത്താനും യോഗം തീരുമാനിച്ചു. നജീബ് പൂക്കാട്ടീരി അധ്യക്ഷത വഹിച്ച പരിപാടിയിൽ അബ്ദുൽ ഖാദർ കോതച്ചിറ, റഫീഖ് കൈപ്പമംഗലം, ഇസ്മാഈൽ നാട്ടിക, റഷീദ് പട്ടിശ്ശേരി എന്നിവർ സംസാരിച്ചു. ജലീൽ കടവ് സ്വാഗതവും ഇബ്രാഹിം പട്ടിശ്ശേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

