അഞ്ച് കരാറുകളിൽ ഒപ്പുവെച്ചു: സഹകരണം സുദൃഢമാക്കി യു.എ.ഇയും ഇന്ത്യയും
text_fieldsഅബൂദബി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർ തമ്മിൽ ശനിയാഴ്ച രാത്രി നടത്തിയ കൂടിക്കാഴ്ചക്കിടെ ഇന്ത്യയും യു.എ.ഇയും അഞ്ച് കരാറുകളിൽ ഒപ്പുവെച്ചു. ഉൗർജം, റെയിൽവേ, മാനവവിഭവശേഷി, ധനകാര്യ സേവനം എന്നീ മേഖലകളിലെ മെച്ചപ്പെട്ട സഹകരണത്തിനാണ് യു.എ.ഇ പ്രസിഡൻറിെൻറ കൊട്ടാരത്തിൽ നടന്ന ചർച്ചയിൽ കരാറായത്.
ഇന്ത്യക്കാരെ ചൂഷണങ്ങളിൽനിന്നും തട്ടിപ്പിൽനിന്നും രക്ഷിക്കും
യു.എ.ഇയിലെ ഇന്ത്യൻ തൊഴിലാളികളെ ചൂഷണങ്ങളിൽനിന്നും തൊഴിൽതട്ടിപ്പിൽനിന്നും രക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് മാനവവിഭവശേഷി മേഖലയിലെ കരാർ. കരാർ പ്രാബല്യത്തിലാകുന്നതോടെ യു.എ.ഇയിലെ ഇന്ത്യൻ തൊഴിലാളികളുടെ കരാർനിയമനം കൂടുതൽ വ്യവസ്ഥാപിതമാകും.
ക്രമക്കേടുകൾ തടയുന്നതിനും മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനും തൊഴിലാളികൾക്ക് വിദ്യാഭ്യാസ-ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും ഇരുരാഷ്ട്രങ്ങളും തങ്ങളുടെ തൊഴിലാളികളുമായി ബന്ധപ്പെട്ട ഇ-സേവനങ്ങൾ പരിഷ്കരിക്കും.
റെയിൽവേ രംഗത്ത് ധാരണ
റെയിൽമേഖലയിലെ സാേങ്കതികസഹകരണത്തിന് ഇന്ത്യൻ െറയിൽവേ മന്ത്രാലയവും യു.എ.ഇ ഫെഡറൽ ഗതാഗത അതോറിറ്റിയും കരാറിൽ ഒപ്പുവെച്ചു. അടിസ്ഥാനസൗകര്യ മേഖലയിൽ വിശേഷിച്ച് റെയിൽവേ രംഗത്ത് സഹകരണം ശക്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണിത്. സംയുക്തപദ്ധതികൾ വികസിപ്പിക്കുക, അറിവ് പങ്കുവെക്കുക, സംയുക്തമായി ഗവേഷണം നടത്തുക, സാേങ്കതികവിദ്യ പരസ്പരം ൈകമാറുക എന്നിവ കരാറിെൻറ താൽപര്യമാണ്.
ഉൗർജ മേഖലയിൽ അഡ്നോകുമായി സഹകരണം
ഇന്ത്യൻ കമ്പനികളായ ഒ.എൻ.ജി.സി വിദേശ് ലിമിറ്റഡ് (ഒ.വി.എൽ), ഭാരത് പെട്രോളിയം റിസോഴ്സസ് ലിമിറ്റഡ് (ബി.പി.ആർ.എൽ), ഇന്ത്യൻ ഒായിൽ കോർപറേഷൻ ലിമിറ്റഡ് (െഎ.ഒ.സി.എൽ) എന്നിവയുടെ കൂട്ടായ്മ അബൂദബിയിലെ ദേശീയ എണ്ണക്കമ്പനിയായ അഡ്നോകുമായാണ് ഉൗർജമേഖലയിലെ കരാറിൽ ഒപ്പുവെച്ചത്.
പരമ്പരാഗത വാങ്ങൽ-വിൽപന ബന്ധം ദീർഘകാല നിേക്ഷപബന്ധമാക്കിയുള്ള പരിവർത്തനമാണ് കരാറിലൂടെ സാധിച്ചിരിക്കുന്നത്. യു.എ.ഇയുടെ കടലിലെ എണ്ണ ഉൽപാദനകേന്ദ്രമായ ലോവർ സകൂമിൽ പത്ത് ശതമാനം ഒാഹരി അനുവദിക്കുന്നതിനാണ് കരാർ.
2018 മുതൽ 2057 വരെയാണ് കരാർ കാലാവധി. 60 ശതമാനം ഒാഹരി അഡ്നോക് കൈവശം വെക്കും. ബാക്കി 30 ശതമാനം മറ്റ് അന്താരാഷ്ട്ര കമ്പനികൾക്ക് നൽകും. യു.എ.ഇയിലെ എണ്ണമേഖലയിൽ ഇന്ത്യയുടെ പ്രഥമ നിക്ഷേപമാണിത്.
സ്റ്റോക് എക്സ്േചഞ്ചുകൾ സഹകരിക്കും
േബാംബെ സ്റ്റോക് എക്സ്േചഞ്ചും അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചും തമ്മിലാണ് സാമ്പത്തികസേവനമേഖലയിലെ കരാർ.
ഇരുരാഷ്ട്രങ്ങളിലെയും സാമ്പത്തികസേവനമേഖലയിലെ സഹകരണം ലക്ഷ്യംവെച്ചുള്ളതാണ് കരാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
