പി.എം ഫൗണ്ടേഷൻ ടാലൻറ് സെർച്ച് പരീക്ഷ സംഘടിപ്പിച്ചു
text_fieldsഅബൂദബി: പി.എം ഫൗണ്ടേഷൻ ഗൾഫ് മാധ്യമവുമായി സഹകരിച്ച് ജി.സി.സി രാജ്യങ്ങളിലെ പത്ത് കേന്ദ്രങ്ങളിൽ ടാലൻറ് സെർച്ച് പരീക്ഷ സംഘടിപ്പിച്ചു. അബൂദബി എമിറേറ്റിൽ അൽെഎൻ, അബൂദബി മേഖലകളിലാണ് പരീക്ഷ നടന്നത്. അൽഐൻ ഒയാസിസ് ഇൻറർനാഷനൽ സ്കൂൾ പരീക്ഷാകേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത മുഴുവൻ വിദ്യാർഥികളും പരീക്ഷക്ക് ഹാജരായി. യു.എ.ഇ സർവകലാശാല റിസർച്ച് അസോസിയേറ്റ് വി. മുഹമ്മദ് ഷമീം പരീക്ഷ ഇൻവിജിലേറ്ററും ഒയാസിസ് ഇൻറർനാഷൽ സ്കൂൾ പ്രിൻസിപ്പൽ സി.കെ.എ. മനാഫ് പരീക്ഷ സൂപ്രണ്ടുമായിരുന്നു. ഗൾഫ് മാധ്യമം സർക്കുലേഷൻ മാനേജർ മുഹമ്മദലി കോട്ടക്കൽ, ശമീറുൽ ഹഖ് തിരുത്തിയാട് എന്നിവർ നേതൃത്വം നൽകി.
അബൂദബി മുസഫയിലെ മോഡൽ സ്കൂളിൽ നടന്ന പരീക്ഷയിൽ 27 വിദ്യാർഥികൾ പെങ്കടുത്തു. മോഡൽ സ്കൂൾ അധ്യാപിക ഹാരിസ ഇൻവിജിലേറ്ററും വി.പി. മഹ്റൂഫ് പരീക്ഷാ സൂപ്രണ്ടുമായിരുന്നു. മോഡൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. വി.വി. അബ്ദുൽ ഖാദർ, പി.പി. സാലിഹ്, ഡോ. ബൽകീസ് അഹദ്, സബിത, റസിയ ബീഗം എന്നിവർ നേതൃത്വം നൽകി. ദുബൈ: ദുബൈയിലെ ഗർഹുദ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ നടന്ന പരീക്ഷക്ക് ഗൾഫ് മാധ്യമം സീനിയർ മാർക്കറ്റിങ് മാനേജർ ഹാരിസ് വള്ളിൽ, ഫാറൂഖ് മുണ്ടൂർ, ജുനൈദ്ഖാൻ, ആരിഫ് ഖാൻ, ഷൈജർ നവാസ്, നസീർ ഹുസൈൻ, നസീഫ് അഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
