Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപി.എം. ഫൗണ്ടേഷന്‍...

പി.എം. ഫൗണ്ടേഷന്‍ ഫെലോഷിപ്പ്​ വിതരണം ഒമ്പതിന്​

text_fields
bookmark_border
പി.എം. ഫൗണ്ടേഷന്‍ ഫെലോഷിപ്പ്​ വിതരണം ഒമ്പതിന്​
cancel

ദുബൈ: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.എം.ഫൗണ്ടേഷ​​െൻറ ഫെലോഷിപ്പ് വിതരണം ഒമ്പതിന്​ ദുബൈയില്‍ നടക്കും. ദേര ഫ്ളോറ ഗ്രാന്‍ഡ് ഹോട്ടലില്‍ വൈകിട്ട് നാലിന്​ പരിപാടി ആരംഭിക്കും. മർവ വലിയ പീടിയേക്കൽ അബ്​ദുൽ റൗഫ്​ (ബഹ്​റൈൻ), ആതിര സുജ പ്രകാശ് (ബഹ്​റൈൻ)​, സ്​നേഹ വർഗീസ്​ (ദോഹ), സൊണാൽ ബേര (കുവൈറ്റ്​), മുബഷീർ അൽത്താഫ്​ ഷബാബ്​ (ഒമാൻ), ലിയ അജി, അമാൻ ഷാനവാസ്​, ​െഎ​ശ്വര്യ സന്തോഷ്​, ദന മുഹമ്മദ്​ സാലി, സാഹിൽ ഷഹീൻ ( എല്ലാരും യു.എ.ഇ) എന്നിവർ പുരസ്​ക്കാരങ്ങൾ ഏറ്റുവാങ്ങും. 

എസ്.എസ്.എല്‍.സി പരീക്ഷക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ്​/എ വണ്‍ നേടിയ വിദ്യാര്‍ഥികളില്‍ നിന്നാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. പരീക്ഷയില്‍ നിശ്ചിത മാര്‍ക്ക് നേടിയ 42 വിദ്യാര്‍ഥികളെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നടന്ന ചടങ്ങില്‍ ആദരിച്ചിരുന്നു. ഇവരില്‍ നിന്ന് 25 പേരെ അഭിമുഖത്തിന് ക്ഷണിച്ചു. അവരിൽ മികവ് പുലര്‍ത്തിയവരാണ്​ അന്തിമ പട്ടികയിൽ ഇടം നേടിയത്​. ട്രോഫി,മെമ​േൻറാ, പുസ്​തകങ്ങള്‍, പഠന സഹായികള്‍ തുടങ്ങിയവയും ഇവര്‍ക്ക് സമ്മാനിക്കും. ഒപ്പം  പരമാവധി അഞ്ചുവര്‍ഷം വരെ പഠനം നടത്താനുള്ള സാമ്പത്തിക സഹായവുംഅക്കാദമിക് സഹായവും പി.എം.ഫൗണ്ടേഷന്‍ നല്‍കും. ഇത്തരം ​ഫെലോകളുടെ കൂട്ടായ്​മയുണ്ടാക്കി അവര്‍ക്ക് സമയാസമയം ആവശ്യമായ പരിശീലനവും നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്.

2003ല്‍ തുടങ്ങിയ ഈ പദ്ധതി വഴി സഹായം ലഭിച്ച നിരവധി പേര്‍ മികച്ച തൊഴില്‍മേഖലകളിലെ ഉന്നത സ്ഥാനങ്ങളിലെത്തിയിട്ടുണ്ട്.  സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും ഡോക്​ടര്‍മാരും എന്‍ജിനീയര്‍മാരും ശാസ്ത്രജ്ഞരും ചാര്‍ട്ടേഡ് അക്കൗണ്ടൻറുമാരും മാനേജ്മ​െൻറ്​ വിദഗ്​ധരും ഇക്കൂട്ടത്തിലുണ്ട്. ഐ.ഐ.ടി, ഐ.ഐ.എം, എയിംസ്, ടിസ്​ ഉള്‍പ്പെടെ ഇന്ത്യയിലെ 40 മികച്ച സ്ഥാപനങ്ങളില്‍ പഠിക്കുന്ന മിടുക്കര്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കുന്ന സ​െൻറര്‍ ഓഫ് എക്​സലന്‍സ് പദ്ധതിയും പി.എം. ഫൗണ്ടേഷ​​െൻറ കീഴില്‍ നടക്കുന്നുണ്ട്. ഇവിടങ്ങളില്‍ പഠിക്കാന്‍ ബാങ്ക് വായ്​പ ലഭിക്കുമെങ്കിലും താമസത്തിനും ഭക്ഷണത്തിനും വലിയ ചെലവ് വരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു പദ്ധതിക്ക് പി.എം.ഫൗണ്ടേഷന്‍ തുടക്കം കുറിച്ചത്. 75,000 രൂപയാണ് പ്രതിവര്‍ഷം നല്‍കുന്നത്.

പ്രമുഖ പ്രവാസി വ്യവസായിയായ ഗള്‍ഫാര്‍ മുഹമ്മദലി കാല്‍ നൂറ്റാണ്ട് മുമ്പ് സ്ഥാപിച്ച പി.എം ഫൗണ്ടേഷ​​െൻറ ആഭിമുഖ്യത്തില്‍ കോഴിക്കോട് ഫാറൂഖ് കോളജില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രവും മട്ടാഞ്ചേരിയില്‍ പാവപ്പെട്ട കുട്ടികള്‍ക്കായി പ്രവേശ പരീക്ഷാ പരിശീലന കേന്ദ്രവും കൊച്ചിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടൻറ്​ പരിശീലന കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെ ദേശീയ, അന്തര്‍ദേശീയ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് വാര്‍ഷിക പ്രഭാഷണ പരിപാടിയും നടത്തുന്നു. ജസ്​റ്റീസ് വി.ഖാലിദ്, ജസ്​റ്റീസ് കെ.എ.അബ്​ദുല്‍ ഗഫൂര്‍ എന്നിവര്‍ ഫൗണ്ടേഷ​​െൻറ മുന്‍ ചെയര്‍മാന്‍മാരാണ്.

അധ്യാപകര്‍ക്ക്​ പ്രത്യേക ക്ലാസ്​
ദുബൈ: പി.എം.ഫൗണ്ടേഷ​​െൻറ ഫെലോഷിപ്പ് വിതരണത്തോടനുബന്ധിച്ച്​ തെരഞ്ഞെടുത്ത സ്​കൂള്‍ അധ്യാപകര്‍ക്കായി പ്രത്യേക ക്ലാസ്​ നടത്തും. ‘ക്രീയേഷൻ ഒാഫ്​ ആൻ ​​​െഎഡിയൽ സ്​റ്റുഡൻറ്​’എന്ന വിഷയത്തില്‍ പി.എം. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എ.പി.എം മുഹമ്മദ് ഹനീഷ് ​െഎ.എ.എസ്​. ക്ലാസ്​ എടുക്കും.  ആദ്യം രജിസ്​റ്റർ ചെയ്യുന്ന 50 അധ്യാപകർക്കായിരിക്കും പ്രവേശനം. താൽപര്യമുള്ളവർ പേര്​, സ്​കൂൾ, എമിറേറ്റ്​, ഇ മെയിൽ വിലാസം, ​േഫാൺ നമ്പർ എന്നീ വിവരങ്ങൾ സഹിതം 0502505698 എന്ന വാട്​സ്​ആപ്പ്​ നമ്പറിൽ രജിസ്​റ്റർ ചെയ്യണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newspm foundationmalayalam news
News Summary - pm foundation-uae-gulf news
Next Story