Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപി.എം. ഫൗണ്ടേഷന്‍...

പി.എം. ഫൗണ്ടേഷന്‍ വിദ്യാഭ്യാസ ഫെലോഷിപ്പ്​ സമ്മാനിച്ചു

text_fields
bookmark_border
PM Foundation
cancel
camera_alt??????? ??.?? .????????? ??????????? ???????????? ????? ??????? ?.??.?? ???????? ????? ???.?.????. ??????????????

ദുബൈ: പി.എം .ഫൗണ്ടേഷ​​െൻറ വിദ്യാഭ്യാസ ഫെലോഷിപ്പുകൾ വിതരണം ചെയ്​തു.  ദുബൈ ദേര ഫ്ളോറ ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന ചടങ്ങിൽ ഫൗണ്ടേഷന്‍ സ്​ഥാപകൻ ഗള്‍ഫാര്‍ പി. മുഹമ്മദലി വിതരണോദ്​ഘാടനം നിർവഹിച്ചു. പാവപ്പെട്ട ​രോഗികളുടെ ചികിൽസക്ക്​ സഹായം ലഭ്യമാക്കുന്ന പദ്ധതിക്ക്​ ഫൗണ്ടേഷൻ തുടക്കമിടുകയാണെന്ന്​ അദ്ദേഹം പറഞ്ഞു. ഇതിനായി അഞ്ച്​ ആശുപത്രികളുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്​. പുരസ്​ക്കാര ജേതാക്കളായ കുട്ടികൾ കുടുംബങ്ങളുടെ മാത്രമല്ല സമൂഹത്തി​​െൻറ മുഴുവൻ ഒാമനകളാണെന്ന്​ ചടങ്ങിൽ അധ്യക്ഷത വഹിച്ച ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എ.പി.എം മുഹമ്മദ് ഹനീഷ് ​െഎ.എ.എസ്​. അഭിപ്രായപ്പെട്ടു. ഭാവിയെ നയിക്കാൻ കെൽപ്പുള്ളവരാണ്​ അവാർഡ്​ ജേതാക്കളെന്ന്​ പേസ്​ ​ഗ്രൂപ്പ്​ ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി ചൂണ്ടിക്കാട്ടി. മർവ വലിയ പീടിയേക്കൽ അബ്​ദുൽ റൗഫ്​ (ബഹ്​റൈൻ), ആതിര സുജ പ്രകാശ് (ബഹ്​റൈൻ)​, സ്​നേഹ വർഗീസ്​ (ദോഹ), സൊണാൽ ബേര (കുവൈറ്റ്​), മുബഷീർ അൽത്താഫ്​ ഷബാബ്​ (ഒമാൻ), ലിയ അജി, അമാൻ ഷാനവാസ്​, ​െഎ​ശ്വര്യ സന്തോഷ്​, ദന മുഹമ്മദ്​ സാലി, സാഹിൽ ഷഹീൻ ( എല്ലാരും യു.എ.ഇ) എന്നിവർ ഫെലോഷിപ്പ്​ ഏറ്റുവാങ്ങി. 

ജി.സി.സി രാജ്യങ്ങളിൽ നിന്ന്​ തെരഞ്ഞെടുക്ക​െപ്പട്ട മികച്ച 10 വിദ്യാര്‍ഥികൾക്കാണ്​ ഫെലോഷിപ്പ് നൽകിയത്​. ചടങ്ങിൽ  ​ഫ്ലോറ ഗ്രൂപ്പ്​ ചെയർമാൻ വി.എ. ഹസൻ, ഫൗണ്ടേഷന്‍  ട്രസ്​റ്റി ഡോ. എൻ.എം. ഷറഫുദ്ദീൻ, ഗൾഫ്​ മാധ്യമം റെസിഡൻറ്​ എഡിറ്റർ പി.​െഎ.നൗഷാദ്​ എന്നിവരും പ​െങ്കടുത്തു. ഒാൺലൈൻ രജിസ്​ട്രേഷൻ വഴി തെരഞ്ഞെടുക്കപ്പെട്ട അമ്പത്​ അധ്യാപകർക്കായി‘ക്രീയേഷൻ ഒാഫ്​ ആൻ ​​​െഎഡിയൽ സ്​റ്റുഡൻറ്​’എന്ന വിഷയത്തില്‍ എ.പി.എം മുഹമ്മദ് ഹനീഷ് ​ക്ലാസ്​ എടുത്തു. ഗൾഫ്​ മാധ്യമവുമായി സഹകരിച്ച്​ എസ്.എസ്.എല്‍.സി പരീക്ഷക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ്​/എ വണ്‍ നേടിയ വിദ്യാര്‍ഥികളില്‍ നിന്നാണ് ഫൗണ്ടേഷന്‍ ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. പരീക്ഷയില്‍ നിശ്ചിത മാര്‍ക്ക് നേടിയ 42 വിദ്യാര്‍ഥികളെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നടന്ന ചടങ്ങില്‍ ആദരിച്ചിരുന്നു. ഇവരില്‍ നിന്ന് 25 പേരെ അഭിമുഖത്തിന് ക്ഷണിച്ചു. അവരിൽ മികവ് പുലര്‍ത്തിയവരാണ്​ അന്തിമ പട്ടികയിൽ ഇടം നേടിയത്​. പ്രമുഖ പ്രവാസി വ്യവസായിയായ ഗള്‍ഫാര്‍ മുഹമ്മദലി കാല്‍ നൂറ്റാണ്ട് മുമ്പ് സ്ഥാപിച്ച പി.എം ഫൗണ്ടേഷ​ൻ കൊച്ചി ആസ്ഥാനമായാണ്​ പ്രവര്‍ത്തിക്കുന്നത്​. ഫൗണ്ടേഷന്​ കീഴിൽ കോഴിക്കോട് ഫാറൂഖ് കോളജില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രവും മട്ടാഞ്ചേരിയില്‍ പാവപ്പെട്ട കുട്ടികള്‍ക്കായി പ്രവേശ പരീക്ഷാ പരിശീലന കേന്ദ്രവും കൊച്ചിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടൻറ്​ പരിശീലന കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pm foundationfellowship distribution
News Summary - PM Foundation fellowship distribution
Next Story