Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപി.എം. ഫൗണ്ടേഷന്‍...

പി.എം. ഫൗണ്ടേഷന്‍ ഫെലോഷിപ്പ്​ വിതരണം ഇന്ന്​

text_fields
bookmark_border
ദുബൈ: പി.എം.ഫൗണ്ടേഷ​​െൻറ വിദ്യാഭ്യാസ ഫെലോഷിപ്പ് വിതരണം ഇന്ന്​  ദുബൈ ദേര ഫ്ളോറ ഗ്രാന്‍ഡ് ഹോട്ടലില്‍ നടക്കും. വൈകിട്ട് അഞ്ചിന്​​ തുടങ്ങുന്ന പരിപാടിയിൽ ജി.സി.സി രാജ്യങ്ങളിലെ മികച്ച 10 വിദ്യാര്‍ഥികൾക്കാണ്​ ഫെലോഷിപ്പ് നൽകുന്നത്​. ചടങ്ങിൽ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എ.പി.എം മുഹമ്മദ് ഹനീഷ് ​െഎ.എ.എസ്​. അധ്യക്ഷത വഹിക്കും. മൊഹ്​യുദ്ദീൻ മുഹമ്മദലി, ട്രസ്​റ്റി ഡോ. എൻ.എം. ഷറഫുദ്ദീൻ, ഗൾഫ്​ മാധ്യമം റെസിഡൻറ്​ എഡിറ്റർ പി.​െഎ.നൗഷാദ്​ എന്നിവർ സംസാരിക്കും. 
മർവ വലിയ പീടിയേക്കൽ അബ്​ദുൽ റൗഫ്​ (ബഹ്​റൈൻ), ആതിര സുജ പ്രകാശ് (ബഹ്​റൈൻ)​, സ്​നേഹ വർഗീസ്​ (ദോഹ), സൊണാൽ ബേര (കുവൈറ്റ്​), മുബഷീർ അൽത്താഫ്​ ഷബാബ്​ (ഒമാൻ), ലിയ അജി, അമാൻ ഷാനവാസ്​, ​െഎ​ശ്വര്യ സന്തോഷ്​, ദന മുഹമ്മദ്​ സാലി, സാഹിൽ ഷഹീൻ ( എല്ലാരും യു.എ.ഇ) എന്നിവരാണ്​ ഫെലോഷിപ്പിന്​ അർഹരായത്​. ട്രോഫി,മെമ​േൻറാ, പുസ്​തകങ്ങള്‍, പഠന സഹായികള്‍ തുടങ്ങിയവ ഇവര്‍ക്ക് സമ്മാനിക്കും. ഒപ്പം പരമാവധി അഞ്ചുവര്‍ഷം വരെ പഠനം നടത്താനുള്ള സാമ്പത്തിക സഹായവും അക്കാദമിക് സഹായവും പി.എം.ഫൗണ്ടേഷന്‍ നല്‍കുന്നുണ്ട്​. 75,000 രൂപയാണ് പ്രതിവര്‍ഷം നല്‍കുന്നത്. ഇതോടനുബന്ധിച്ച്​ തെരഞ്ഞെടുത്ത സ്​കൂള്‍ അധ്യാപകര്‍ക്കായി പ്രത്യേക ക്ലാസ്​ നടത്തും. ‘ക്രീയേഷൻ ഒാഫ്​ ആൻ ​​​െഎഡിയൽ സ്​റ്റുഡൻറ്​’എന്ന വിഷയത്തില്‍ എ.പി.എം മുഹമ്മദ് ഹനീഷ് ​ക്ലാസ്​ എടുക്കും. ഇതിനുള്ള രജിസ്​ട്രേഷൻ പൂർത്തിയായിക്കഴിഞ്ഞു. എസ്.എസ്.എല്‍.സി പരീക്ഷക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ്​/എ വണ്‍ നേടിയ വിദ്യാര്‍ഥികളില്‍ നിന്നാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. പരീക്ഷയില്‍ നിശ്ചിത മാര്‍ക്ക് നേടിയ 42 വിദ്യാര്‍ഥികളെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നടന്ന ചടങ്ങില്‍ ആദരിച്ചിരുന്നു. ഇവരില്‍ നിന്ന് 25 പേരെ അഭിമുഖത്തിന് ക്ഷണിച്ചു. അവരിൽ മികവ് പുലര്‍ത്തിയവരാണ്​ അന്തിമ പട്ടികയിൽ ഇടം നേടിയത്​. പ്രമുഖ പ്രവാസി വ്യവസായിയായ ഗള്‍ഫാര്‍ മുഹമ്മദലി കാല്‍ നൂറ്റാണ്ട് മുമ്പ് സ്ഥാപിച്ച പി.എം ഫൗണ്ടേഷ​ൻ കൊച്ചി ആസ്ഥാനമായാണ്​ പ്രവര്‍ത്തിക്കുന്നത്​. ഫൗണ്ടേഷന്​ കീഴിൽ കോഴിക്കോട് ഫാറൂഖ് കോളജില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രവും മട്ടാഞ്ചേരിയില്‍ പാവപ്പെട്ട കുട്ടികള്‍ക്കായി പ്രവേശ പരീക്ഷാ പരിശീലന കേന്ദ്രവും കൊച്ചിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടൻറ്​ പരിശീലന കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെ ദേശീയ, അന്തര്‍ദേശീയ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് വാര്‍ഷിക പ്രഭാഷണ പരിപാടിയും നടത്തുന്നുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pm foundation
News Summary - pm foundation fellowship distribution today-uae-gulfnews
Next Story