Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅറിവ്​ പൂർണമാവുന്നത്​...

അറിവ്​ പൂർണമാവുന്നത്​ മാനവികതക്ക്​ ഗുണം  ചെയ്യ​ു​േമ്പാൾ –എ.പി.എം. മുഹമ്മദ്​ ഹനീഷ്​

text_fields
bookmark_border
PM Foundation award ceremony
cancel
camera_alt??.?? ???????? ??????????? ??????? ???????? ??.??. ???????????????, ???. ??.??. ?????????, ??????? ?.??.??. ????????? ??????, ??.?.???, ??.?. ???????? ????,??. ??????? ????????????????
ദുബൈ: ഉപരിപഠന യോഗ്യതയും  സർട്ടിഫിക്കറ്റുകളും  നേടു​േമ്പാഴല്ല നമുക്ക്​ ചുറ്റുമുള്ള ലോകത്തി​​​െൻറ ഉന്നമനത്തിനായി മാനവികതയുടെ സന്ദേശം നെ റ്റു​േമ്പാഴാണ്​ വിദ്യാഭ്യാസം പൂർണമാവുകയെന്ന്​ എ.പി.എം. മുഹമ്മദ്​ ഹനീഷ്​ ​െഎ.എ.എസ്​. ലോകത്തി​​​െൻറ ​പ്രതീക്ഷകളും വേദനകളും തിരിച്ചറിയാനും സമാധാനം പകരാനും ഒാരോ വിദ്യാർഥിക്കും കഴിയണം. യു.എ.ഇയിലെ ഏറ്റവും മികച്ച വിദ്യാർഥികൾക്ക്​  പി.എം. ഫൗണ്ടേഷൻ ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകൾ ദുബൈയിൽ വിതരണം ചെയ്​ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1988 മുതൽ വിദ്യാഭ്യാസ പുരസ്​കാരങ്ങൾ നൽകി വരുന്ന പി.എം.ഫൗണ്ടേഷൻ കൂടുതൽ വിപുലീകരിക്കുന്നതായും ഫൗണ്ടേഷൻ ചെയർമാൻ കൂടിയായ മുഹമ്മദ്​ ഹനീഷ്​ വ്യക്​തമാക്കി. 

രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങൾ കണ്ടെത്തി അവിടെ പ്രവേശനം ലഭിക്കുന്ന അർഹരായ വിദ്യാർഥികൾക്ക്​ ആവശ്യമായ പിന്തുണ നൽകാനുള്ള പദ്ധതിയാണ്​ നടപ്പാക്കാനൊരുങ്ങുന്നത്​. വിദ്യാഭ്യാസം തേടിയുള്ള യാത്രക്ക്​ പട്ടിണിയും വിശപ്പും വഴിമുടക്കം സൃഷ്​ടിക്കരുതെന്ന്​ ഫൗണ്ടേഷനും അതി​​​െൻറ നിസ്വാർഥ നായകർക്കും നിർബന്ധമുണ്ട്​. മുൻകാലങ്ങളിൽ നാട്ടിലെ മിടുക്കൻമാർക്കും മിടുക്കികൾക്കും പുരസ്​കാരങ്ങൾ നൽകി വരു​േമ്പാ​ഴും ഗൾഫ്​ മേഖലയിലെ വലിയ ഒരു വിഭാഗം കുഞ്ഞുങ്ങൾക്ക്​ ഇത്തരം അംഗീകാരങ്ങളെല്ലാം അകലെയായിരുന്നു. ജി.സി.സി രാജ്യങ്ങളിലെമ്പാടും സ്വീകാര്യതയുള്ള ‘ഗൾഫ്​ മാധ്യമ’വുമായി കൈകോർത്തതോടെ ഇവിടുങ്ങളിലെ വിദ്യാർഥികൾക്കും അവർ അർഹിക്കുന്ന അംഗീകാരങ്ങൾ നൽകാനാവുന്നു എന്നതിൽ അത്യാഹ്ലാദമുണ്ട്​. തങ്ങളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന സമൂഹത്തി​​​െൻറ അഭിലാഷങ്ങൾക്കൊത്തുയരാനുള്ള ഉൾക്കരുത്തും ചിന്താശേഷിയും പുതു തലമുറക്കുണ്ട്​ എന്നും വിദ്യാർഥികളുടെ മറുപടി പ്രസംഗങ്ങൾക്ക്​ പ്രതികരണമായി പി.എം. ഫൗണ്ടേഷൻ ചെയർമാൻ കൂട്ടിച്ചേർത്തു. 

പി.എം. ഫൗണ്ടേഷൻ ട്രസ്​റ്റിമാരായ സി.പി. കുഞ്ഞിമുഹമ്മദ്​, ഡോ. എൻ.എം. ഷറഫുദ്ദീൻ, പി.എ. ഇബ്രാഹിം ഹാജി, ഫ്ലോറ ഗ്രൂപ്പ്​ എം.ഡി വി.എ. ഹസൻ എന്നിവർ സമ്മാന വിതരണവും ആശംസ പ്രസംഗങ്ങളും നടത്തി. രക്ഷിതാക്കളുടെ പ്രതിനിധിയായി ടി. ഷാനവാസ്​, അധ്യാപക പ്രതിനിധിയായി സ്​മിത രാജേഷ്​, അവാർഡ്​ നേടിയ സംഘത്തിൽപ്പെട്ട വിദ്യാർഥികളായ അമൻ, ലിയ, ഗൗരി നന്ദ, ദേവ രാജേഷ്​ എന്നിവർ മറുപടി പ്രസംഗം   നടത്തി.ഗൾഫ്​ മാധ്യമം സീനിയർ മാനേജർ വി. ഹാരിസ്​ സ്വാഗതവും എൻ. റമീസ്​ ഖാൻ നന്ദിയും പറഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newspm foundationeducation awardmalayalam news
News Summary - PM Foundation education award
Next Story