പ്ലസ് ടു: യു.എ.ഇയിൽ 93.94 ശതമാനം വിജയം
text_fieldsദുബൈ: കോവിഡ് കാലത്ത് നടന്ന പ്ലസ് ടു പരീക്ഷയിലും വിജയത്തിെൻറ മാറ്റ് കുറക്കാതെ യു.എ.ഇ. ശതമാനക്കണക്കിൽ കേരളത്തിനെ മറികടക്കുന്ന പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾ 93.94 ശതമാനം വിജയമാണ് നേടിയത്. പരീക്ഷ എഴുതിയ 495 കുട്ടികളിൽ 465 പേരും ഉന്നത പഠനത്തിന് യോഗ്യത നേടി. 274 പേർ കോമേഴ്സിലും 221 പേർ സയൻസിലുമാണ് പരീക്ഷ എഴുതിയത്.
യു.എ.ഇയിൽ എട്ട് സ്കൂളുകളിലായിരുന്നു പരീക്ഷ. 84 വിദ്യാർഥികൾ പരീക്ഷ എഴുതിയ അബൂദബി മോഡൽ സ്കൂളും 44 വിദ്യാർഥികൾ പരീക്ഷക്കിരുന്ന ഷാർജ ന്യൂ ഇന്ത്യൻ മോഡൽ എച്ച്.എസ്.എസും നൂറുമേനി വിജയം നേടി. 25 കുട്ടികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. സയൻസിൽ 12 കുട്ടികളും കോമേഴ്സിൽ 13 കുട്ടികളുമാണ് ഫുൾ എ പ്ലസ് സ്വന്തമാക്കിയത്. 25 കുട്ടികൾ അഞ്ച് വിഷയത്തിൽ എ പ്ലസ് നേടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
