Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്ലസ്​ ടു: മികച്ച...

പ്ലസ്​ ടു: മികച്ച വിജയം നേടി യു.എ.ഇയിലെ സ്​കൂളുകൾ

text_fields
bookmark_border
പ്ലസ്​ ടു: മികച്ച വിജയം നേടി യു.എ.ഇയിലെ സ്​കൂളുകൾ
cancel

ദു​ബൈ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി യു.​എ.​ഇ​യി​ലെ സ്​​കൂ​ളു​ക​ൾ. മോ​ഡ​ൽ പ്രൈ​വ​റ്റ്​ സ്കൂ​ൾ അ​ബൂ​ദ​ബി, ന്യൂ ​ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്കൂ​ൾ ഷാ​ർ​ജ എ​ന്നി​വ നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി. മോ​ഡ​ൽ പ്രൈ​വ​റ്റ്​ സ്കൂ​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 105 പേ​രി​ൽ 70 പേ​രും മു​ഴ​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ്​ ക​ര​സ്ഥ​മാ​ക്കി. 587 റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ളും അ​ഞ്ച്​ പ്രൈ​വ​റ്റ് ക​മ്പാ​ർ​ട്ട്മെ​ന്റ് വി​ദ്യാ​ർ​ഥി​ക​ളു​മ​ട​ക്കം 592 പേ​രാ​ണ്​ യു.​എ.​ഇ​യി​ൽ നി​ന്ന് ആ​കെ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്.

ഗ​ൾ​ഫി​ൽ യു​ദ്ധം പ​രീ​ക്ഷ മു​ട​ക്കി​യ​തി​നാ​ൽ ഗ​ൾ​ഫി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ന്നാം വ​ർ​ഷ​ത്തെ മാ​ർ​ക്കും, ര​ണ്ടാം വ​ർ​ഷ​ത്തെ പ്രാ​ക്ടി​ക്ക​ൽ, ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു​മാ​ണ് മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് പ​രി​ഗ​ണി​ച്ച​ത്. ഒ​ന്നാം​വ​ർ​ഷം മാ​ർ​ക്ക് കു​റ​ഞ്ഞ വി​ഷ​യ​ത്തി​ൽ ര​ണ്ടാം വ​ർ​ഷ​ത്തെ പ​രീ​ക്ഷ​യി​ൽ മി​ക​ച്ച മാ​ർ​ക്ക് വാ​ങ്ങി ജ​യി​ക്കാം എ​ന്ന് ക​രു​തി​യ​വ​ർ​ക്കാ​ണ് യു​ദ്ധം വി​ന​യാ​യ​ത്. ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടാ​ത്ത​വ​ർ​ക്ക് ജൂ​ണി​ൽ ന​ട​ക്കു​ന്ന സേ ​പ​രീ​ക്ഷ എ​ഴു​താം. ജൂ​ലൈ​യി​ൽ സേ ​പ​രീ​ക്ഷ​യു​ടെ ഫ​ലം വ​രും. ഗ​ൾ​ഫി​ലെ കു​ട്ടി​ക​ൾ​ക്ക് സേ ​പ​രീ​ക്ഷ ആ​ദ്യ ചാ​ൻ​സാ​യി പ​രി​ഗ​ണി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

മി​ന്നും വി​ജ​യ​വു​മാ​യി അബൂദബി മോ​ഡ​ൽ പ്രൈ​വ​റ്റ് സ്കൂ​ൾ

അ​ബൂ​ദ​ബി: 2025-2026ലെ ​ര​ണ്ടാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ത​ക​ർ​പ്പ​ൻ ജ​യ​വു​മാ​യി അ​ബൂ​ദ​ബി മോ​ഡ​ൽ പ്രൈ​വ​റ്റ് സ്കൂ​ൾ. പ​രീ​ക്ഷ​യെ​ഴു​തി​യ 105 വി​ദ്യാ​ർ​ഥി​ക​ളും ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​തോ​ടെ നൂ​റു ശ​ത​മാ​നം വി​ജ​യ​മാ​ണ്​ സ്കൂ​ൾ കൈ​വ​രി​ച്ച​ത്. 56 പേ​ർ സ​യ​ൻ​സ് സ്ട്രീ​മി​ൽ നി​ന്നും 49 പേ​ർ കോ​മേ​ഴ്സ് സ്ട്രീ​മി​ൽ നി​ന്നു​മാ​ണ് യോ​ഗ്യ​ത നേ​ടി​യ​ത്. പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രി​ൽ 70 വി​ദ്യാ​ർ​ഥി​ക​ൾ മു​ഴ​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും ഫു​ൾ എ ​പ്ല​സ് ക​ര​ഗ​ത​മാ​ക്കി​യെ​ന്ന അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​വും സ്കൂ​ളി​നെ തേ​ടി​യെ​ത്തി. കൂ​ടാ​തെ, ഈ ​വ​ർ​ഷം 95 ശ​ത​മാ​ന​വും അ​തി​നു​മു​ക​ളി​ലും മാ​ർ​ക്ക് നേ​ടി​യ മോ​ഡ​ൽ പ്രൈ​വ​റ്റ് സ്കൂ​ളി​ലെ 72 വി​ദ്യാ​ർ​ഥി​ക​ൾ യു.​എ.​ഇ ഗ​വ​ൺ​മെ​ന്റി​ന്റെ ഗോ​ൾ​ഡ​ൻ വി​സ​യ്ക്ക് അ​ർ​ഹ​ത നേ​ടി​യി​ട്ടു​ണ്ട്.

സ​യ​ൻ​സ് സ്ട്രീ​മി​ൽ നി​യ ജി​ജേ​ഷ്, സ​ഹ​വ നൗ​ഷാ​ദ്, ഷ​ദ ഹം​ന എ​ന്നി​വ​ർ 1200-ൽ 1200 ​മാ​ർ​ക്കും (100 ശ​ത​മാ​നം) നേ​ടി യു.​എ.​ഇ​യി​ൽ ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. ഇ​മ്രാ​ൻ ബി​ൻ അ​ബൂ​ബ​ക്ക​ർ, അ​ബ്ദു​ൾ ഹാ​ദി ഷ​റ​ഫ് എ​ന്നി​വ​ർ 1198 മാ​ർ​ക്കോ​ടെ (99.8 ശ​ത​മാ​നം) ര​ണ്ടാം സ്ഥാ​നം യു.​എ.​ഇ ത​ല​ത്തി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി. ഹെ​സ്സ മ​റി​യം ഷ​ക്കീ​ർ, സാ​റ ബീ​വി എ​ന്നി​വ​ർ 1196 മാ​ർ​ക്കോ​ടെ (99.7 ശ​ത​മാ​നം) യു.​എ.​ഇ ത​ല​ത്തി​ൽ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

കൊ​മേ​ഴ്സ് സ്ട്രീ​മി​ൽ ന​ഫീ​സ റ​ഷീ​ദ്, അ​നാ​മി​ക സ​ജീ​വ് എ​ന്നി​വ​ർ 1200-ൽ 1194 ​മാ​ർ​ക്ക് (99.5 ശ​ത​മാ​നം) നേ​ടി സ്കൂ​ളി​ൽ ഒ​ന്നാ​മ​തെ​ത്തി. ദേ​വി ദ​ക്ഷി​ണ 1186 മാ​ർ​ക്കോ​ടെ ര​ണ്ടാം സ്ഥാ​ന​വും അ​ഖ്സ ഫാ​ത്തി​മ 1184 മാ​ർ​ക്കോ​ടെ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും ഫു​ൾ എ ​പ്ല​സ്​ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ: അ​ബ്ദു​ൾ ഹാ​ദി ഷ​റ​ഫ്, ഇ​മ്രാ​ൻ ബി​ൻ അ​ബൂ​ബ​ക്ക​ർ, മു​ഹ​മ്മ​ദ് ഷ​രീ​ഫ്, ആ​ദി​ത്യ മ​ധു നാ​യ​ർ, അ​ൽ​ഫി​ൻ ജി​ജി തൊ​ട്ടി​യാ​ൻ, അ​ർ​ജു​ൻ കു​രി​യാ​ക്കോ​ട്ടി​ൽ, മു​ഹ​മ്മ​ദ് അ​ഫ്​​രീ​ദ്, റി​തു​ല​ൻ അ​ച്ച​ണ്ണ, സ​ഫ്‌​വാ​ൻ മു​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് ജാ​സിം, ന​സ്‌​വാ​ൻ മു​ഷ്താ​ഖ്, സാ​ഹി​ൽ അ​ഹ​മ്മ​ദ്, ആ​ദി​ത് ദേ​വ് പ​റ​ക്കാ​ട​ൻ, അ​മ്മാ​ർ ബി​ൻ ഹ​ർ​ഷാ​ദ്, മു​ഹ​മ്മ​ദ് ഇ​ഷാ​ൻ ഷ​റ​ഫ്, മു​ഹ​മ്മ​ദ് റ​ഫാ​ൻ, മു​ഹ​മ്മ​ദ് ആ​ബി​ദ്, മു​ഹ​മ്മ​ദ് ബി​ൻ സ​ലീം, മു​ഹ​മ്മ​ദ് സ​നാ​ഹ്, മു​ഹ​മ്മ​ദ് റി​യാ​ൻ, മു​ഹ​മ്മ​ദ് അ​ൽ​സാ​ബി​ത്, മൂ​സ ഹാ​ഫാ​ൻ, നു​റാ​സ് നൗ​ഫ​ൽ, അ​മീ​ൻ സാ​യി​ദ്, നി​യ ജി​ജേ​ഷ്, സ​ഹ​വ നൗ​ഷാ​ദ്, ഷ​ദ ഹം​ന, ഹെ​സ്സ മ​റി​യം ഷ​ക്കീ​ർ, സാ​റ ബീ​വി, ഫാ​ത്തി​മ സ​നൂ​ബി​യ, അ​ബ്​​ല സൈ​ൻ അ​ഹ​മ്മ​ദ്, ഫ​ർ​ഹാ​ന ഹ​രീ​സ്, റ​യ ഷെ​റി​ൻ, ശി​വാ​നി ശ്രു​തി സു​ർ​ജി​ത്, ഹ​നേ​യ ഹ​മീ​ദ് ഖാ​ൻ, അ​ഫീ​ഫ ഫ​ർ​സാ​ന, ഖ​ദീ​ജ സ​ലിം, കൃ​ഷ്ണ​വേ​ണി അ​താ​യി​ൽ, റ​ഷ അ​ൻ​വ​ർ, ഹ​നി​യ ത​റ​യി​ൽ, ഫാ​ത്തി​മ ഹ​ന്ന, ഷ​ഹാ​ന സു​ധീ​ർ, ഫി​ദ ജി​സ്‌​ലി, അ​ലീ​ഷ ഫാ​ത്തി​മ, ഫാ​ത്തി​മ​ത്തു​ൽ ന​ഫ്രി​ൻ, ഹാ​ദി​യ ഗു​ലാം തി​ടി​ൽ, ഇ​വാ​നി​യ ലാ​ൽ, ഫാ​ത്തി​മ മെ​ഹ്‌​റി​ൻ റ​ഫീ​ഖ്, അ​ഖ്സ ഫാ​ത്തി​മ അ​നീ​ഷ്, ഫാ​ത്തി​മ മു​ഹ​മ്മ​ദ്, ഫ​യ്ഹ ഷാ​ന​വാ​സ്, കൃ​ഷ്ണ​പ്രി​യ, നാ​സി​മ ന​വാ​ബ്, ന​ഫീ​സ റ​ഷീ​ദ്, നെ​ഹ്‌​ല ഇ​ബ്രാ​ഹിം, സ​മ ജു​വൈ​രി​യ സ​ൻ​വാ​സ്, സ​രീ​ഹ അ​ബ്ദു​ൽ നാ​സ​ർ, അ​നാ​മി​ക സ​ജീ​വ്, ആ​യി​ഷ മു​ഹ​മ്മ​ദ് സി​റാ​ജ്, ആ​യി​ഷ​ത്ത് റ​ന, ദേ​വി ദ​ക്ഷി​ണ, ഫ​ർ​ഹ ഫാ​ത്തി​മ ഫ​സ​ലു, ഹാ​ജി​റ മു​സ്കാ​ൻ, മി​ദ ഫാ​ത്തി​മ, നി​യ ന​ബ്​​ല സു​ലൈ​മാ​ൻ, റൈ​ന ഫി​ർ​ദൗ​സ്, റ​ന അ​ബ്ദു​ൽ റ​ഹീം, റ​ഷ നൗ​ഷാ​ദ്, റ​യ മ​റി​യം, സെ​ൻ​ഹ നൗ​ഷാ​ദ്.

ഷാ​ർ​ജ ന്യൂ ​ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്കൂ​ളി​ന് മി​ക​ച്ച വി​ജ​യം

ഷാ​ർ​ജ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ഷാ​ർ​ജ ന്യൂ ​ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്കൂ​ളി​ന്​ നൂ​റു​മേ​നി. സ​യ​ൻ​സ്, കോ​മേ​ഴ്സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പ​രീ​ക്ഷ​യെ​ഴു​തി​യ മൊ​ത്തം 55 വി​ദ്യാ​ർ​ഥി​ക​ളി​ൽ 16 പേ​ർ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും ഫു​ൾ എ ​പ്ല​സ് നേ​ടി. സ​യ​ൻ​സി​ൽ ഒ​മ്പ​തു​പേ​രും കൊ​മേ​ഴ്​​സി​ൽ ഏ​ഴു​പേ​രു​മാ​ണ്​ എ ​പ്ല​സ്​ നേ​ടി​യ​ത്.

സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ഹ​ന ഫാ​ത്തി​മ ബു​ഹാ​രി 99.3 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഒ​ന്നാം സ്ഥാ​നം നേ​ടി. 98.3 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി​യ ഫ​ജീ​ഹ കൊ​ടു​വ​ള്ളി​യാ​ണ്​ ര​ണ്ടാം സ്ഥാ​ന​ത്ത്. നേ​ഹ കെ.​കെ 97.3 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി മൂ​ന്നാ​മ​തെ​ത്തി. കൊ​മേ​ഴ്സി​ൽ അ​റ​ഫ ഷാ​ക്കി​ർ മ​ൻ​സൂ​ർ 99.2 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. മു​ഹ​മ്മ​ദ് നി​ഹാ​ദ് (98 ശ​ത​മാ​നം) ര​ണ്ടും നൂ​ർ അ​ൽ ഹ​യ (97.8) മൂ​ന്നും സ്ഥാ​നം നേ​ടി. മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച എ​ല്ലാ വി​ദ്യാ​ർ​ത്ഥി​ക​ളെ​യും സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഷാ​ജ​ഹാ​ൻ കെ. ​മു​ഹ​മ്മ​ദ് അ​ഭി​ന​ന്ദി​ച്ചു.

ഫു​ൾ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ: സ​യ​ൻ​സ് വി​ഭാ​ഗം: ഹ​ന ഫാ​ത്തി​മ ബു​ഹാ​രി, ഫ​ജീ​ഹ കെ.​വി, നേ​ഹ കെ. ​കെ, ഷ​ഹാ​ന ഷാ​ജ​ഹാ​ൻ, റി​ദ റാ​ഷി​ദ, വ​ര​ല​ക്ഷ്മി എ​സ്, അ​സ്സ ഫാ​ത്തി​മ കെ, ​റി​സ ഫാ​ത്തി​മ, ഹ​ന ഫാ​ത്തി​മ. കൊ​മേ​ഴ്സ് വി​ഭാ​ഗം: അ​റ​ഫ ഷാ​ക്കി​ർ മ​ൻ​സൂ​ർ, മു​ഹ​മ്മ​ദ് നി​ഹാ​ദ്, നൂ​ർ അ​ൽ ഹ​യ. ഫാ​യി​സ് അ​ഹ​മ്മ​ദ്. ആ​ൻ മേ​രി റോ​ഷ​ൻ, ഫാ​ത്തി​മ​ത്തു സൈ​ദ, സ​ഫ്ന സു​ൽ​ഫി​ക്ക​ർ.

യു.​എ.​ഇ​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ പ​രീ​ക്ഷാ ഫ​ല​വി​വ​ര​ങ്ങ​ൾ

ന്യൂ ​ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്കൂ​ൾ, ദു​ബൈ

  • ആ​കെ പ​രീ​ക്ഷ​യെ​ഴു​തി​യ​വ​ർ: 107
  • വി​ജ​യി​ച്ച​വ​ർ: 98
  • ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത
  • നേ​ടാ​ത്ത​വ​ർ: 9
  • ഫു​ൾ എ ​പ്ല​സ് നേ​ടി​യ​വ​ർ: 15

ഗ​ൾ​ഫ് മോ​ഡ​ൽ സ്കൂ​ൾ ദു​ബൈ

  • ആ​കെ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ: 121
  • വി​ജ​യി​ച്ച​വ​ർ: 58
  • ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടാ​ത്ത​വ​ർ: 63
  • ഫു​ൾ എ ​പ്ല​സ് നേ​ടി​യ​വ​ർ: 5
  • പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​കാ​ത്ത​വ​ർ: 1

മോ​ഡ​ൽ പ്രൈ​വ​റ്റ്​ സ്കൂ​ൾ, അ​ബൂ​ദ​ബി

  • ആ​കെ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ: 105
  • വി​ജ​യി​ച്ച​വ​ർ: 105
  • ഫു​ൾ എ ​പ്ല​സ് നേ​ടി​യ​വ​ർ: 70
  • മു​ഴു​വ​ൻ മാ​ർ​ക്കും (1200/1200) നേ​ടി​യ​വ​ർ: 3

ന്യൂ ​ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്കൂ​ൾ, ഷാ​ർ​ജ

  • ആ​കെ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ: 55
  • വി​ജ​യി​ച്ച​വ​ർ: 55
  • ഫു​ൾ എ ​പ്ല​സ് നേ​ടി​യ​വ​ർ: 14

ഇ​ന്ത്യ​ൻ സ്കൂ​ൾ, റാ​സ​ൽ​ഖൈ​മ

  • ആ​കെ പ​രീ​ക്ഷ​യെ​ഴു​തി​യ​വ​ർ: 75
  • വി​ജ​യി​ച്ച​വ​ർ: 44
  • ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടാ​ത്ത​വ​ർ: 31
  • ഫു​ൾ എ ​പ്ല​സ് നേ​ടി​യ​വ​ർ: മൂ​ന്ന്​

ഇ​ന്ത്യ​ൻ സ്കൂ​ൾ, ഫു​ജൈ​റ

  • ആ​കെ പ​രീ​ക്ഷ​യെ​ഴു​തി​യ​വ​ർ: 71
  • വി​ജ​യി​ച്ച​വ​ർ: 65
  • ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടാ​ത്ത​വ​ർ: 6
  • ഫു​ൾ എ ​പ്ല​സ് നേ​ടി​യ​വ​ർ: 15

ഇം​ഗ്ലീ​ഷ് സ്കൂ​ൾ ഉ​മ്മു​ൽ ഖു​വൈ​ൻ

  • ആ​കെ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ: 53
  • വി​ജ​യി​ച്ച​വ​ർ: 39
  • ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടാ​ത്ത​വ​ർ: 14
  • ഫു​ൾ എ ​പ്ല​സ് നേ​ടി​യ​വ​ർ: 7
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Plus Two: Schools in the UAE achieve excellent results
Next Story