Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാനവീകതയുടെ

മാനവീകതയുടെ കളിത്തട്ട്

text_fields
bookmark_border
abudhabi-stadium
cancel

ആരവങ്ങൾ നിറഞ്ഞ ഗാലറി എന്നതിലുപരി മാനവീകതയുടെ നേർസാക്ഷ്യമായ കളിത്തട്ട്​ കൂടിയാണ്​ അബൂദബി ശൈഖ്​ സായിദ്​ ക്രിക്കറ്റ്​ സ്​റ്റേഡിയം. ആദ്യമായി ലോകമാമാങ്കത്തിന്​ കളിത്ത​ട്ടൊരുക്കു​േമ്പാൾ അബൂദബി സ്​റ്റേഡിയത്തി​െൻറ മഹനീയ മാതൃകകൾ ക​ൂടി ഓർമകളിലെത്തണം. 2005ൽ പാകിസ്​താനെ കീഴ്​മേൽ മറിച്ച ഭൂകമ്പത്തി​െൻറ ദുരിത ബാധിതരെ സഹായിക്കാൻ ഇന്ത്യ- പാകിസ്​താൻ ടീമുകളെ അണിനിരത്തി ചാരിറ്റി മത്സരം സംഘടിപ്പിച്ചത്​ അബൂദബി സ്​റ്റേഡിയത്തെ ലോകത്തി​െൻറ ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു. പിന്നീട്​ എത്രയെ​ത്ര ചാരിറ്റി മത്സരങ്ങൾക്കായി ഇവിടം വിട്ടുനൽകിയിരിക്കുന്നു.

ശൈഖ്​ സായിദി​െൻറ പേരിലുള്ള സ്​റ്റേഡിയത്തിൽ​ മനുഷ്യസ്​നേഹവും മാനവീകതും സഹിഷ്​ണുതയും ഉദ്​ഘോഷിക്കുന്ന ഇത്തരം പരിശ്രമങ്ങൾ നടന്നില്ലെങ്കിലേ അത്​ഭുതപ്പെടേണ്ടതുള്ളു. 23 മില്യണ്‍ ഡോളര്‍ ചിലവിൽ ആഗോളതല മല്‍സരങ്ങള്‍ക്കായി അണിയിച്ചൊരുക്കിയ സ്​റ്റേഡിയം അബൂദബിയുടെ മുഖമുദ്രകളിലൊന്ന്. 2004 മെയിൽ പൂര്‍ത്തിയായ സ്​റ്റേഡിയത്തിന്​ ആഗോളാടിസ്ഥാനത്തില്‍ തന്നെ ശ്രദ്ധേയമായ സ്ഥാനമാണുള്ളത്. 2004 നവംബറില്‍ ഇൻറര്‍കോണ്ടിനെൻറല്‍ കപ്പില്‍ സ്‌കോട്ട്‌ലന്‍ഡും കെനിയയും തമ്മില്‍ നടന്നതാണ് ആദ്യ രാജ്യാന്തര ക്രിക്കറ്റ് മല്‍സരം. 20,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുംവിധ ബൃഹത്തായ വിവിധ സംവിധാനങ്ങള​ുണ്ടിവിടെ. രണ്ട് ചെറിയ മൈതാനങ്ങള്‍ കൂടി ഇതിനോടൊപ്പം ഉള്ളതിനാൽ ഒരേസമയം വിവിധ ടീമുകൾക്ക്​ പരിശീലനത്തിനും കളിക്കും അവസരം ലഭിക്കും.

2010ല്‍ പാകിസ്താനും ദക്ഷിണാഫ്രിക്കയും തമ്മിലായിരുന്നു ആദ്യ ടെസ്​റ്റ്. 2018ലെ പാകിസ്താൻ ന്യൂസീലന്‍ഡ്​ ടെസ്​റ്റാണ്​ അവസാനം നടന്നത്​. മൂന്ന്​ തവണ ഐ.പി.എല്ലിനും വേദിയായി. 2019 ഒക്ടോബറില്‍ യു.എ.ഇയും കാനഡയും തമ്മിലാണ് അവസാനമായി ഇവിടെ അന്താരാഷ്​ട്ര ടി-20 കളിച്ചത്. റഗ്​ബി, ഫുട്​ബാൾ മത്സരങ്ങൾക്കും അബൂബദി സ്​റ്റേഡിയം വിട്ടുകൊടുക്കാറുണ്ട്​. ലോകോത്തര താരങ്ങൾ അണിനിരക്കുന്ന അബൂദബി ഡി 10 ടൂർണമെൻറും ഇവിടെയാണ്​.

റൺസൊഴുകും പിച്ച്​: ഐ.പി.എല്ലിലെ മുംബൈ- ഹൈദരാബാദ്​ മത്സരം നോക്കിയാൽ അബൂദബി പിച്ചി​െൻറ സ്വഭാവം ഏകദേശം മനസിലാകും. രണ്ട്​ ടീമുകളും ചേർന്ന്​ 400 റൺസിലേറെ സ്​കോർ ചെയ്​ത മത്സരം സീസണിലെ ഏറ്റവും വലിയ വെടിക്കെട്ട്​ തന്നെയായിരുന്നു 10 വര്‍ഷത്തിനിടെ 48 അന്താരാഷ്​ട്ര ടി- 20 മത്സരങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. യു.എ.ഇ മീഡിയം പേസര്‍ രോഹന്‍ മുസ്തഫയാണ് ഈ സ്​റ്റേഡിയത്തിലെ വിക്കറ്റ്​ വേട്ടക്കാരൻ. 11 മല്‍സരങ്ങളില്‍ 15 വിക്കറ്റാണ് മുസ്തഫ വീഴ്ത്തിയത്.

ശൈഖ്​ സായിദ്​ സ്​റ്റേഡിയം, അബൂദബി

സ്​ഥാപിച്ചത്​: 2004

കപ്പാസിറ്റി: 20,000

അന്താരാഷ്​ട്ര ട്വൻറി-20:

ആകെ മത്സരം: 48

കൂടുതൽ റൺസ്​:പോൾ സ്​റ്റെർലിങ്​ (315)

ഉയർന്ന സ്​കോർ: ഷൈമൻ അൻവർ (117)

ഉയർന്ന ടോട്ടൽ: 225/7(അയർലൻഡ്​)

കുറഞ്ഞ ടോട്ടൽ: ​66/9 (നൈജീരിയ)

കൂടുതൽ വിക്കറ്റ്​: ബിലാൽ ഖാൻ (19)

മികച്ച ബൗളിങ്​:സി.എ. യങ്​: 13/4

ഏകദിനം: മത്സരങ്ങൾ: 52

കൂടുതൽ റൺസ്​: മിസ്​ബാ ഉൾ ഹഖ്​: 585

ഉയർന്ന സ്​കോർ: അലിസ്​റ്റർ കുക്ക്​: 137

ഉയർന്ന ടോട്ടൽ: 313/9: (പാകിസ്​താൻ)

കുറഞ്ഞ ടോട്ടൽ: ​63 (അഫ്​ഗാനിസ്​ഥാൻ)

കൂടുതൽ വിക്കറ്റ്​: സഈദ്​ അജ്​മൽ: 29

മികച്ച ബൗളിങ്​: ജോഡ്​ ഡേവി: 28/6

ലോകകപ്പിലെ പ്രധാന മത്സരങ്ങൾ:

ഒക്​ടോബർ 23: ആസ്​ട്രേലിയ Vs ദക്ഷിണാഫ്രിക്ക

നവംബർ 03: ഇന്ത്യVs അഫ്​ഗാനിസ്​ഥാൻ

നവംബർ 06: ആസ്​ട്രേലിയ Vs വെസ്​റ്റിൻഡീസ്​

നവംബർ 07: ന്യൂസിലൻഡ്​ Vs അഫ്​ഗാനിസ്​ഥാൻ

നവംബർ 10:ഒന്നാം സെമിഫൈനൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiEmarat beats
News Summary - playground of humanity
Next Story