Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘പ്ലാ​റ്റ്ഫോം 09’ 29...

‘പ്ലാ​റ്റ്ഫോം 09’ 29 മു​ത​ല്‍ ഫു​ജൈ​റ​യി​ൽ

text_fields
bookmark_border

ഫു​ജൈ​റ: സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഫു​ജൈ​റ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഹ​മ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഷ​ർ​ഖി​യു​ടെ മ​ക​ൾ ശൈ​ഖ ശം​സ ബി​ൻ​ത് ഹ​മ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ശ​ർ​ഖി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ‘പ്ലാ​റ്റ്ഫോം 09’ പ​തി​നൊ​ന്നാം പ​തി​പ്പ് ജ​നു​വ​രി 29 മു​ത​ല്‍ ഫെ​ബ്രു​വ​രി ര​ണ്ടു വ​രെ ഫു​ജൈ​റ​യി​ല്‍ ന​ട​ക്കും. ഫു​ജൈ​റ റു​മൈ​ല​യി​ല്‍ 09 മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ അ​റ​ബ് ലോ​ക​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​ഗ​ല്ഭ​ര്‍ പ​ങ്കെ​ടു​ക്കും.

സ്ത്രീ​ക​ള്‍ക്ക് അ​വ​രു​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ള്‍ പ്ര​ദ​ര്‍ശി​പ്പി​ക്കു​വാ​നും പു​തി​യ പ​ദ്ധ​തി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നു​മു​ള്ള വേ​ദി ഒ​രു​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്ന് എ​ക്സി​ബി​ഷ​ൻ സ്ഥാ​പ​ക ശൈ​ഖ ശം​സ ബി​ൻ​ത് ഹ​മ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ശ​ർ​ഖി പ​റ​ഞ്ഞു. യു.​എ.​ഇ​യി​ൽ​നി​ന്നും വി​ദേ​ശ​ത്തു നി​ന്നു​മു​ള്ള പു​തി​യ വ​നി​ത സം​രം​ഭ​ക​രു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കു​വാ​നും അ​തു​വ​ഴി അ​വ​രു​ടെ വ്യ​വ​സാ​യ​ത്തി​ലു​ള്ള താ​ൽ​പ​ര്യ​ങ്ങ​ള്‍ വ​ള​ര്‍ത്തി​യെ​ടു​ക്കാ​നും ല​ക്ഷ്യം വെ​ക്കു​ന്നു.

‘ആ​ശ​യ​ങ്ങ​ളു​ടെ പൂ​ന്തോ​ട്ടം’ എ​ന്ന പു​തി​യ ത​ല​ക്കെ​ട്ടി​ലാ​ണ് ഈ ​വ​ര്‍ഷ​ത്തെ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. ഉ​യ​ർ​ന്നു​വ​രു​ന്ന പ്ര​തി​ഭ​ക​ളെ പി​ന്തു​ണ​ക്കു​ന്ന​തി​ലൂ​ടെ​യും ആ​ശ​യ​ങ്ങ​ൾ​ക്ക് ഒ​രു വേ​ദി ന​ൽ​കു​ന്ന​തി​ലൂ​ടെ​യും സ​ർ​ഗാ​ത്മ​ക​ത, ആ​ശ​യ​വി​നി​മ​യം, ന​വീ​ക​ര​ണം എ​ന്നി​വ​ക്കു​ള്ള ന​ല്ലൊ​രു വേ​ദി​യാ​യി ‘പ്ലാ​റ്റ്‌​ഫോം 09’ മാ​റി​യി​ട്ടു​ണ്ടെ​ന്ന് പ്ര​ദ​ർ​ശ​ന ഡ​യ​റ​ക്ട​ർ ഷ​രീ​ഫ മു​ഹ​മ്മ​ദ് അ​ലി അ​ൽ ബ​ലൂ​ഷി പ​റ​ഞ്ഞു. കു​വൈ​ത്ത് ബാ​ൻ​ഡ് ‘ഷി​യാ​ബ്’ സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി​യും വേ​ദി​ക്ക് നി​റ​പ്പ​കി​ട്ടേ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsplatform 09
News Summary - platform 09 at fujairah from february 29
Next Story