Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്ലാസ്​റ്റിക്​ മുട്ട...

പ്ലാസ്​റ്റിക്​ മുട്ട ദുബൈയിൽ ‘വേവില്ലെന്ന്​’ നഗരസഭ

text_fields
bookmark_border
പ്ലാസ്​റ്റിക്​ മുട്ട ദുബൈയിൽ ‘വേവില്ലെന്ന്​’ നഗരസഭ
cancel

ദുബൈ: വിപണിയിൽ പ്ലാസ്​റ്റിക് മുട്ടയുണ്ടെന്ന പ്രചാരണം തള്ളി ദുബൈ നഗരസഭ. സമൂഹ മാധ്യമങ്ങളിലാണ്​ വീഡിയോ സഹിതം​ പ്ലാസ്​റ്റിക്​ മുട്ടയെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ്​ പരന്നത്​. എ​ന്നാൽ ഇൗ വാർത്ത തെറ്റാണെന്നും ഇത്തരം മുട്ട ഉണ്ടാവാൻ സാധ്യതയില്ലെന്നും അധികൃതർ പറഞ്ഞു.  മുട്ട ചൂടാക്കിയപ്പോൾ പ്ലാസ്​റ്റിക്കി​​​​െൻറ അംശം കണ്ടുവെന്നാണ്​ വീഡിയോയിൽ പറയുന്നത്.

സാധാരണ അന്തരീക്ഷ ഉൗഷ്​മാവിൽ പ്ലാസ്​റ്റിക്കിന് ഒന്നും സംഭവിക്കില്ല. എന്നാൽ താപനില ഉയർന്നാൽ ഉരുകുകയാണ്​ ചെയ്യുകയെന്ന്​ നഗരസഭയുടെ ഭക്ഷ്യസുരക്ഷാ വിഭാഗം ചൂണ്ടിക്കാട്ടി. മുട്ട പൊട്ടിച്ച്​ ചൂടാക്കുമ്പോൾ കൂടുതൽ ഉറയ്ക്കുന്നതായാണു വീഡിയോയിലുള്ളത്. എന്നാൽ പ്ലാസ്​റ്റിക്​ ആയിരുന്നുവെ​ങ്കിൽ​ ഉയർന്ന താപനിലയിൽ മുട്ട ഉരുകുകയാണ്​ ചെയ്യേണ്ടത്​. താപ നില വിത്യാസപ്പെടു​േമ്പാൾ മുട്ടയിലെ പോഷകങ്ങളിൽ മാറ്റങ്ങളുണ്ടാകും.

എന്നാൽ മറ്റു കേടുപാടുകൾ ഉണ്ടാവില്ല. മുട്ടകൾക്കുള്ളിലെ വെള്ള ചീഞ്ഞ്​ ദ്രവിക്കു​േമ്പാഴാണ്​ വ്യത്യസ്ത രൂപത്തിൽ കാണുന്നത്. രാജ്യത്തിനു പുറത്തു നിന്ന് ഇവിടേക്ക്​ മുട്ട ഇറക്കുമതി ചെയ്യുന്നില്ലെന്നും യു.എ.ഇയിൽ തയാറാക്കുന്ന മുട്ടകളാണ്​ വിപണിയിലുള്ളതെന്നും വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്നും അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsplastic eggs
News Summary - plastic eggs-uae-gulf news
Next Story