Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപു​തു​വ​ര്‍ഷ​ത്തി​ല്‍...

പു​തു​വ​ര്‍ഷ​ത്തി​ല്‍ റാ​സ​ല്‍ഖൈ​മ​യി​ല്‍ പ്ലാ​സ്റ്റി​ക് ബാ​ഗ്​ നി​രോ​ധ​നം

text_fields
bookmark_border
പു​തു​വ​ര്‍ഷ​ത്തി​ല്‍ റാ​സ​ല്‍ഖൈ​മ​യി​ല്‍ പ്ലാ​സ്റ്റി​ക് ബാ​ഗ്​ നി​രോ​ധ​നം
cancel

റാ​സ​ല്‍ഖൈ​മ: 2024 ജ​നു​വ​രി ഒ​ന്ന് മു​ത​ല്‍ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ള്‍ റാ​സ​ല്‍ഖൈ​മ​യി​ല്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. യു.​എ.​ഇ സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും റാ​സ​ല്‍ഖൈ​മ ഭ​ര​ണാ​ധി​പ​നു​മാ​യ ശൈ​ഖ് സ​ഊ​ദ് ബി​ന്‍ സ​ഖ​ര്‍ ആ​ല്‍ഖാ​സി​മി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ആ​രോ​ഗ്യ​ക​ര​മാ​യ പ​രി​സ്ഥി​തി മു​ന്‍ നി​ര്‍ത്തി​യാ​ണ് നി​രോ​ധ​നം ന​ട​പ്പാ​ക്കു​ന്ന​ത്.

ഗ്രോ​സ​റി​ക​ള്‍, ബേ​ക്ക​റി​ക​ള്‍, സ്റ്റോ​റു​ക​ള്‍ തു​ട​ങ്ങി എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ള്‍ക്കും നി​രോ​ധ​നം ബാ​ധ​ക​മാ​കും. 2026ഓ​ടെ രാ​ജ്യ​ത്ത് കൂ​ടു​ത​ല്‍ പ്ലാ​സ്റ്റി​ക് ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​പ്പു​ക​ള്‍, പ്ലേ​റ്റു​ക​ള്‍, ക​ണ്ടെ​യ്ന​റു​ക​ള്‍, ബോ​ക്സു​ക​ള്‍, സ്പൂ​ണു​ക​ള്‍, ഫോ​ര്‍ക്കു​ക​ള്‍, ക​ത്തി​ക​ള്‍, സ്ട്രോ ​തു​ട​ങ്ങി വി​വി​ധ പ്ലാ​സ്റ്റി​ക് ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം സ​മ്പൂ​ര്‍ണ​മാ​യി ഒ​ഴി​വാ​ക്കാ​നാ​ണ് യു.​എ.​ഇ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഘ​ട്ടം ഘ​ട്ട​മാ​യി പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം പൂ​ര്‍ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി, ദു​ബൈ, ഷാ​ര്‍ജ, അ​ജ്മാ​ന്‍, ഉ​മ്മു​ല്‍ഖു​വൈ​ന്‍ എ​മി​റേ​റ്റു​ക​ളി​ല്‍ നേ​ര​ത്തെ പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗ​ത്തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New YearBanRas Al KhaimahPlastic Bag
News Summary - Plastic bag ban in Ras Al Khaimah on New Year
Next Story