Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right100 ബി​സി​ന​സു​ക​ളെ...

100 ബി​സി​ന​സു​ക​ളെ ആ​ഗോ​ള ത​ല​ത്തി​ൽ വ​ള​ർ​ത്താ​ൻ പ​ദ്ധ​തി

text_fields
bookmark_border
dubai chamber headquarters
cancel
camera_alt

ദു​ബൈ ചേം​ബ​ർ ആ​സ്ഥാ​നം

ദു​ബൈ: എ​മി​റേ​റ്റി​ലെ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ളെ ആ​ഗോ​ള ത​ല​ത്തി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ചേം​ബ​ർ. ഈ ​വ​ർ​ഷം ആ​ദ്യം പ്ര​ഖ്യാ​പി​ച്ച ‘പു​തി​യ ച​ക്ര​വാ​ള​ങ്ങ​ൾ’ എ​ന്ന പേ​രി​ലെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ 100 ബി​സി​ന​സു​ക​ളെ ഉ​യ​ർ​ത്താ​നു​ള്ള പ​ദ്ധ​തി രൂ​പ​പ്പെ​ടു​ത്തി​യ​ത്. ദു​ബൈ ചേം​ബ​ർ ആ​സ്ഥാ​ന​ത്ത്​ വി​ളി​ച്ചു​ചേ​ർ​ത്ത മെം​ബ​ർ ക​മ്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​ടെ പ്ര​ത്യേ​ക യോ​ഗ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം അ​ധി​കൃ​ത​ർ വെ​ളി​​പ്പെ​ടു​ത്തി​യ​ത്.

മ​ധ്യേ​ഷ്യ, യു.​കെ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഈ ​വ​ർ​ഷം ന​ട​ത്തി​യ വ്യാ​പാ​ര​യാ​ത്ര​ക​ളു​ടെ വി​വ​ര​ങ്ങ​ളും യോ​ഗ​ത്തി​ൽ പ​ങ്കു​വെ​ച്ചു. ഏ​ഷ്യ, യൂ​റോ​പ്പ്, കി​ഴ​ക്ക​ൻ, പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ ബി​സി​ന​സ്​ സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന്​ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ളും യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. ആ​സി​യാ​ൻ രാ​ജ്യ​ങ്ങ​ൾ, തു​ർ​ക്കി​യ, ആ​ഫ്രി​ക്ക​ൻ വി​പ​ണി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളെ ല​ക്ഷ്യ​മാ​ക്കി​യാ​ണ്​ പ്ര​ധാ​ന​മാ​യും ഭാ​വി​യി​ലെ പ​ദ്ധ​തി​ക​ൾ രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ലോ​ക​ത്താ​ക​മാ​ന​മു​ള്ള വി​പ​ണി​ക​ളി​ലേ​ക്ക്​ ബി​സി​ന​സ്​ വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്​ അം​ഗ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ ദു​ബൈ ചേം​ബേ​ഴ്​​സ്​ സി.​ഇ.​ഒ​യും പ്ര​സി​ഡ​ന്‍റു​മാ​യ മു​ഹ​മ്മ​ദ്​ അ​ലി റാ​ശി​ദ്​ ലൂ​ത്ത പ​റ​ഞ്ഞു. എ​ണ്ണ​യി​ത​ര വ്യാ​പാ​രം 2026ഓ​ടെ ര​ണ്ടു ല​ക്ഷം കോ​ടി ഡോ​ള​റി​ലേ​ക്ക്​ എ​ത്തി​ക്കാ​നു​ള്ള ദു​ബൈ​യു​ടെ ല​ക്ഷ്യ​ത്തി​ന്​ അ​നു​സ​രി​ച്ചാ​ണ്​ പ​ദ്ധ​തി വി​ക​സി​പ്പി​ച്ച​ത് -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ധ്യേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളാ​യ ഉ​സ്​​ബ​കി​സ്താ​ൻ, ക​സാ​ഖ്സ്​​താ​ൻ, കി​ർ​ഗി​സ്താ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ർ​ച്ചി​ൽ റോ​ഡ്ഷോ ഒ​രു​ക്കി​യി​രു​ന്നു.

ദു​ബൈ ചേം​ബേ​ഴ്​​സി​ന്​ കീ​ഴി​ലെ മൂ​ന്നു ചേം​ബ​റു​ക​ളി​ൽ ഒ​ന്നാ​ണ്​ ദു​ബൈ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ചേം​ബ​ർ. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ബി​സി​ന​സ്​ വ്യാ​പ​ന​ത്തി​ന്​ അം​ഗ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​ത്​ കൂ​ട്ടാ​യ്മ​യു​ടെ പ്ര​ധാ​ന അ​ജ​ണ്ട​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:growthbusinessglobally
News Summary - Plan to grow 100 businesses globally
Next Story