റാക് അല്‍ഖ്വാസിം കോര്‍ണീഷ് നവീകരണത്തിന് പദ്ധതി
text_fieldsറാസല്‍ഖൈമ അല്‍ ഖ്വാസിം കോര്‍ണീഷ്
റാസല്‍ഖൈമ: എമിറേറ്റിലെ പ്രധാന വിനോദ കേന്ദ്രങ്ങളിലൊന്നായ അല്‍ഖ്വാസിം കോര്‍ണീഷില്‍ കൂടുതല്‍ വികസന പദ്ധതികള്‍ സമാരംഭിക്കുമെന്ന് റാക് പബ്ലിക് സര്‍വിസ് വകുപ്പ് ഡയറക്ടര്‍ എൻജിനീയര്‍ അഹ്മദ് അല്‍ ഹമ്മാദി. അടിസ്ഥാന സൗകര്യ വികസനത്തിനും സുരക്ഷ സംവിധാനങ്ങള്‍ സജ്ജീകരിക്കുന്നതിനുമാണ് ഊന്നല്‍.
സൗന്ദര്യവത്കരണത്തിലൂടെ 2,100 മീറ്ററോളം മികച്ചതായി പരിവര്‍ത്തിപ്പിക്കുകയാണ് ലക്ഷ്യം. സമീപത്തെ സമുദ്ര-സസ്യ-ജന്തുജാലങ്ങളുടെ സംരക്ഷണം പ്രധാനമാണെന്ന് അഹമ്മദ് പറഞ്ഞു. ഇതിനായി പ്രത്യേക പരിരക്ഷ ഒരുക്കും. നിലവില്‍ 380ഓളം ഇരിപ്പിടങ്ങള്‍ ഖ്വാസിം കോര്‍ണീഷില്‍ പരിപാലിക്കപ്പെടുന്നുണ്ട്. പൂന്തോട്ടങ്ങളുടെയും നടപ്പാതകളുടെയും അറ്റകുറ്റപ്പണി നിരന്തരം നടത്തുന്നുണ്ട്. റാസല്ഖെമയുടെ പ്രധാന ലാന്‍ഡ്മാര്‍ക്കുകളിലൊന്നായ അല്‍ഖ്വാസിം കോര്ണീഷിെൻറ വികസന വിഷയത്തില്‍ പൊതു സേവന വകുപ്പ് മേധാവി ശൈഖ് അഹമ്മദ് ബിന്‍ സഊദ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്.
ഈ വര്‍ഷാവസാനത്തോടെ പൂര്‍ത്തീകരിക്കുന്ന വികസന പദ്ധതികള്‍ മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പാക്കുക.തദ്ദേശീയര്‍ക്കൊപ്പം മലയാളികളുള്‍പ്പെടെയുള്ള വിദേശികളും ധാരാളമായി കുടുംബസമേതം സമയം ചെലവഴിക്കാനെത്തുന്ന കേന്ദ്രമാണ് റാസല്‍ഖൈമയിലെ അല്‍ ഖ്വാസിം കോര്‍ണീഷ്.
തുറന്ന സ്ഥലത്തെ വ്യായാമത്തിനുള്ള സൗകര്യവും കുട്ടികള്‍ക്കായുള്ള വിനോദ സ്ഥലങ്ങളും കണ്ടല്‍ക്കാടും തീരവും നല്കുന്ന പ്രകൃതി ഭംഗിയുമാണ് അല്‍ ഖ്വാസിം കോര്ണീഷിെൻറ ആകര്‍ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

