പി.കെ. പോക്കറിന്റെ ആത്മകഥ പ്രകാശനം ചെയ്തു
text_fieldsപി.കെ. പോക്കറിന്റെ ആത്മകഥ ‘എരിക്കിൻ തീ’
ഷാജഹാൻ മാടമ്പാട്ട് പ്രകാശനം ചെയ്യുന്നു
ദുബൈ: തങ്ങളുടെ ഇന്ത്യൻ അസ്തിത്വം വേണ്ട രീതിയിൽ പ്രതിഫലിപ്പിക്കുന്നതിൽ വന്ന പരാജയം വിവിധ കമ്യൂണിസ്റ്റ് പാർട്ടികളുടെ നിലനിൽപ്പിനെയും വളർച്ചയെയും ബാധിച്ചിട്ടുണ്ടെന്ന് പത്രപ്രവർത്തകനും വാഗ്മിയുമായ ഷാജഹാൻ മാടമ്പാട്ട്. ഡോ. പി.കെ. പോക്കറിന്റെ ‘എരിക്കിൻ തീ’ എന്ന ആത്മകഥ ദുബൈ റിവാക് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം.
എഴുത്തുകാരിയും സാംസ്കാരികപ്രവർത്തകയുമായ പി. ശ്രീകല പുസ്തകം ഏറ്റുവാങ്ങി. ഇ.കെ. ദിനേശൻ പുസ്തകപരിചയം നടത്തി. വ്യക്തിജീവിതത്തിലും കുടുംബത്തിനകത്തും മതനിരപേക്ഷ സാമൂഹികബോധത്തെ നിലനിർത്തിയപ്പോഴും എന്റെ പേര് തന്നെയാണ് എന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തതെന്ന് എരിക്കിൻ തീ എന്ന ആത്മകഥയെ മുൻനിർത്തി മറുപടി പ്രസംഗത്തിൽ പി.കെ. പോക്കർ പറഞ്ഞു. ഇസ്മയിൽ മേലടി അധ്യക്ഷനായി. റസീന ഹൈദർ, എം.ഒ രഘുനാഥ്, അബ്ദു ശിവപുരം എന്നിവർ സംസാരിച്ചു. ഷാജി ഹനീഫ് സ്വാഗതവും സജ്ന അബ്ദുല്ല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

