Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപിച്ചുകൾ 'തള​ർന്നോ?'

പിച്ചുകൾ 'തള​ർന്നോ?'

text_fields
bookmark_border
പിച്ചുകൾ തള​ർന്നോ?
cancel
camera_alt

ശനിയാഴ്​ച മലയാളി താരം ദേവ്​ദത്ത്​ പടിക്കലി​െൻറ വിക്ക​െറ്റടുത്ത ലെഗ്​ ബ്രേക്ക്​ ബൗളർ രാഹുൽ ​െതവാട്യയുടെ ആഹ്ലാദം. ബാംഗ്ലൂർ നായകൻ വിരാട്​ കോഹ്​ലി സമീപം

ദുബൈ: തുടർച്ചയായ മത്സരങ്ങളിൽ യു.എ.ഇയിലെ പിച്ചുകൾ ക്ഷീ​ണിച്ചോ? സാധ്യതയുണ്ടെന്നാണ്​ ക്രിക്കറ്റ്​ വിദഗ്​ധരുടെ വിലയിരുത്തൽ. ടീമുകൾ കൂടുതലായി സ്​പിന്നർമാരെ ആശ്രയിക്കുന്നതും ഇതുകൊണ്ടാണെന്ന്​ വിലയിരുത്തപ്പെടുന്നു. ഷാർജയിലും അബൂദബിയിലും ദുബൈയിലുമാണ്​ മത്സരങ്ങൾ നടക്കുന്നത്​. ഓരോ വേദിയിലും ഒന്നിലധികം​ പിച്ചുകളുണ്ടെങ്കിലും തുടർച്ചയായ മത്സരങ്ങൾമൂലം പിച്ചുകൾ ഡ്രൈ ആയിട്ടുണ്ടെന്നാണ്​ മത്സരരീതി സൂചിപ്പിക്കുന്നത്​. ശനിയാഴ്​ച നടന്ന മത്സരത്തിൽ മൂന്നു​ സ്​പിന്നർമാരുമായാണ്​ ബാംഗ്ലൂർ കളിക്കാനിറങ്ങിയത്​.

എല്ലാ ടീമുകളും കുറഞ്ഞത്​ രണ്ടു​ സ്​പിന്നർമാരെയെങ്കിലും കളത്തിലിറക്കുന്നുണ്ട്​. ഇവരെല്ലാം ഭേദപ്പെട്ട നിലയിൽ പന്തെറിയുന്നുമുണ്ട്​. തുടർച്ചയായ മത്സരങ്ങളെ തുടർന്ന്​ പിച്ചുകളുടെ സ്വഭാവത്തിൽ മാറ്റംവന്നിട്ടു​െണ്ടന്നും ഇത്​ സ്​പിന്നർമാർക്ക്​ ഗുണംചെയ്യുന്നുവെന്നും ഹൈദരാബാദ്​ ടീമി​െൻറ ബൗളിങ്​ കോച്ചും ശ്രീലങ്കൻ ഇതിഹാസവുമായ മുത്തയ്യ മുരളീധരൻ അഭിപ്രായപ്പെട്ടു. കണക്കുകളും സൂചിപ്പിക്കുന്നത്​ ഇതാണ്​. വിക്കറ്റ്​ വേട്ടയിൽ മുമ്പന്മാർ പേസ്​ ബൗളർമാരാണെങ്കിലും റൺസ്​ കൊടുക്കുന്നതിൽ പിശുക്ക്​ കാണിക്കുന്നത്​ സ്​പിന്നർമാരാണ്​. ഒരോവറിൽ ശരാശരി ആറിൽ താഴെ റൺസ്​ വഴങ്ങിയ (ഇക്കോണമി റേറ്റ്​) അഞ്ച്​ ബൗളർമാരിൽ നാലും സ്​പിന്നർമാരാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPLPitches
Next Story