Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ​യ​നി​യ​ർ അ​വാ​ർ​ഡ്​...

പ​യ​നി​യ​ർ അ​വാ​ർ​ഡ്​ ര​ണ്ടാം സീ​സ​ണി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു

text_fields
bookmark_border
Pioneer Award invites applications for second season
cancel

ദു​ബൈ: യു.​എ.​ഇ​യി​ൽ​ വ്യാ​​പാ​​ര-​​വാ​​ണി​​ജ്യ​രം​​ഗ​​ത്ത്​ വ്യ​​ക്തി​​മു​​ദ്ര പ​​തി​​പ്പി​​ച്ച ബി​​സി​​ന​​സ്​ സം​​രം​​ഭ​​ക​​ർ​​ക്ക്​​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ യു.​എ.​ഇ​യി​ലെ പ്ര​മു​ഖ മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​മാ​യ ജ​​ലീ​​ൽ കാ​​ഷ് ആ​​ൻ​​ഡ്​​ കാ​​രി​യു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ൽ​കു​ന്ന ‘പ​യ​നി​യ​ർ അ​​വാ​​ർ​​ഡി’​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജൂ​ൺ 7, 8, 9 തീ​യ​തി​ക​ളി​ൽ ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ അ​ര​ങ്ങേ​റു​ന്ന ‘ക​മോ​ൺ കേ​ര​ള’ ആ​റാം എ​ഡി​ഷ​ൻ വേ​ദി​യി​ലാ​ണ്​ അ​വാ​ർ​ഡ്​ കൈ​മാ​റു​ക.

സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ളും മു​ൻ​നി​ർ​ത്തി യു.​എ.​ഇ​യി​ൽ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ നേ​ട്ടം കൈ​വ​രി​ച്ച, ദീ​ർ​ഘ​കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ പ്ര​വാ​സി​ക​ളു​ടെ​യും സ്വ​ദേ​ശി​ക​ളു​ടെ​യും വി​ശ്വാ​സം നേ​ടി​യെ​ടു​ത്ത ഹോ​ട്ട​ൽ, ഗ്രോ​സ​റി, റ​സ്റ്റാ​റ​ന്റ്, ക​ഫെ, മി​നി​മാ​ർ​ട്, സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്, ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ സം​രം​ഭ​ങ്ങ​ളെ​യും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ​യു​മാ​ണ്​ പ​യ​നീ​യേ​ഴ്സ് അ​വാ​ർ​ഡി​ലൂ​ടെ ആ​ദ​രി​ക്കു​ന്ന​ത്.

യു.​എ.​ഇ​യി​ൽ 30 വ​ർ​ഷം പി​ന്നി​ട്ട സ്ഥാ​പ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ്​​ അ​വാ​ർ​ഡി​ന്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം അ​വാ​ർ​ഡി​ന്‍റെ ആ​ദ്യ എ​ഡി​ഷ​നി​ൽ വി​ജ​യി​ക​ൾ​ക്ക്​ പാ​ർ​ല​മെ​ന്‍റ്​ അം​ഗ​ങ്ങ​ളാ​യ കെ. ​മു​ര​ളീ​ധ​ര​ൻ, ജോ​ൺ ബ്രി​ട്ടാ​സ്​ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ അ​വാ​ർ​ഡു​ക​ൾ കൈ​മാ​റി​യ​ത്.

ഇ​ത്ത​വ​ണ​ത്തെ അ​വാ​ർ​ഡി​ന്​ അ​പേ​ക്ഷ​ക​ൾ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും നേ​രി​ട്ടോ അ​ല്ലാ​തെ​യോ സ്വീ​ക​രി​ക്കു​ന്ന​താ​ണ്. മേ​യ്​ 25ന്​ ​മു​മ്പ്​ അ​പേ​ക്ഷ​ക​ൾ +971 0545827013 എ​ന്ന വാ​ട്​​സ്​​ആ​പ്​ വ​ഴി ന​ൽ​ക​ണം. ബി​സി​ന​സ്​ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര്, ബ​ന്ധ​പ്പെ​ടേ​ണ്ട​യാ​ളു​ടെ പേ​ര്, ഫോ​ൺ ന​മ്പ​ർ, യു.​എ.​ഇ​യി​ൽ സ്ഥാ​പ​നം എ​ത്ര വ​ർ​ഷം പി​ന്നി​ട്ടു എ​ന്നീ വി​വ​ര​ങ്ങ​ൾ അ​പേ​ക്ഷി​ക്കാ​നാ​യി അ​യ​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsPioneer Award
News Summary - Pioneer Award invites applications for second season
Next Story