പിങ്ക് ഡേ വനിതാ ബോധവത്കരണം
text_fieldsഓർമ വനിതാവേദി പരിപാടിയുടെ സമാപന സമ്മേളനം വി. ജോയ് ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ഓർമ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പിങ്ക് ഡേ’ വനിതാ ബോധവത്കരണ കൺവെൻഷനും ബാലവേദി ‘കുട്ടിക്കൂട്ടം’ കിഡ്സ് എക്സിക്യൂട്ടിവ് രൂപവത്കരണവും ഓർമ യൂത്ത് ക്ലബ് ഉദ്ഘാടനവും സംഘടിപ്പിച്ചു.
ഡോ. പി.പി. ആയിഷ, ഡോ. സിജി രവീന്ദ്രൻ, ലത സിസ്റ്റർ എന്നിവർ വനിതാരോഗ്യ ബോധവത്കരണ സെഷനുകൾ നയിച്ചു. ‘കെയർ ഫോർ ഹെൽപ്’ പദ്ധതിയുടെ ഭാഗമായി പുരുഷന്മാരും കുട്ടികളുമടക്കം ഇരുപതിലധികം പേർ മുടി ദാനം ചെയ്തു. വനിതകൾക്കായി ബ്രസ്റ്റ് കാൻസർ സ്ക്രീനിങ് സംഘടിപ്പിക്കുകയും ചെയ്തു.
അതേ വേദിയിൽ കേരള ഫോക്ലോർ അക്കാദമി അംഗം സുരേഷ് സോമ ബാലവേദി കുട്ടിക്കൂട്ടം എക്സിക്യൂട്ടിവ് രൂപവത്കരണ യോഗത്തിന്റെയും യൂത്ത് ക്ലബിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ബാലവേദി പ്രസിഡന്റായി അഭിഷേക് ബിജു, സെക്രട്ടറിയായി അവന്തിക സനോജ്, യൂത്ത് ക്ലബ് പ്രസിഡന്റായി സിയ ഷൈജേഷ്, സെക്രട്ടറിയായി സായന്ത് സന്തോഷ് എന്നിവരെ തിരഞ്ഞെടുത്തു. സമാപന സമ്മേളനം വർക്കല എം.എൽ.എ വി. ജോയ് ഉദ്ഘാടനം ചെയ്തു. ഓർമ വൈസ് പ്രസിഡന്റ് ജിജിത അനിൽകുമാർ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തിൽ ജിസ്മി സ്വാഗതവും ഷീന ദേവദാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

