പിങ്ക് കാരവൻ: ആയിരങ്ങള്‍ സ്തനാര്‍ബുദ പരിശോധനക്കെത്തി
text_fieldsഷാര്‍ജ: സ്തനാര്‍ബുദം നേരത്തേ കണ്ടെത്തുന്നതിനും രോഗനിര്‍ണയം നടത്തുന്നതിനുമുള്ള പ് രാധാന്യത്തെക്കുറിച്ചുള്ള അവബോധം സൃഷ്്ടിക്കുന്ന ഷാര്‍ജയുടെ പിങ്ക് കാരവനില്‍ പരിശോ ധനക്കെത്തിയത് ആയിരങ്ങൾ. യു.എ.ഇ പര്യടനത്തിനിറങ്ങിയ കാരവനിൽ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ 11,077 പേര് പരിശോധനക്കത്തെിയതായി സംഘാടകര്‍ പറഞ്ഞു. രോഗപ്രതിരോധവും അപകടസാധ്യതകളും വിളംബരം ചെയ്ത് പ്രാഥമിക പരിശോധനയും സൗജന്യ ചികിത്സയും ഉറപ്പുവരുത്തിയാണ് ഷാര്‍ജയുടെ കുതിരപ്പട പത്തുദിവസം രാജ്യം വലംവെച്ചത്.
പര്യടനത്തിെൻറ സമാപനം കുറിച്ച് നടന്ന പരിപാടിയില്‍ യു.എ.ഇ സഹിഷ്ണുത മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക്ക് അല്‍ നഹിയാന്‍ പങ്കെടുത്തു. സ്തനാര്‍ബുദ പരിശോധന മുന്‍കൂട്ടി നടത്തേണ്ടതിെൻറ പ്രാധാന്യം എടുത്തുപറഞ്ഞ മന്ത്രി, പിങ്ക് കാരവന് ഇതിനായി നടത്തുന്ന ശ്രമങ്ങളെ പുകഴ്ത്തുകയും രാഷ്്ട്രപിതാവ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളും ഉപദേശങ്ങളുമാണ് ഇത്തരം ശ്രമങ്ങളുടെ കാതലെന്ന് ഉണർത്തുകയും ചെയ്തു.
8316 സ്ത്രീകളും 2761 പുരുഷന്മാരുമാണ് പരിശോധനക്കെത്തിയത്. 2152 സ്ത്രീകളെ മാമോഗ്രാം പരിശോധനക്ക് റഫര്‍ ചെയ്തപ്പോള്‍ 345 പേരുടെ പരിശോധനകള്‍ പി.സി.ആറിെൻറ മൊബൈല്‍ ക്ലിനിക്കുകളില്‍ നടത്തി. ആകെ 639 അള്‍ട്രാസൗണ്ട് പരിശോധനകള്‍ നടത്തിയതില്‍ 20 പേര് പുരുഷന്മാരായിരുന്നു.
വിവിധ എമിറേറ്റുകളിലെ സ്ഥിരം ക്ലിനിക്കുകളിലെ പരിശോധന വരുംദിവസങ്ങളിലും തുടരും.
പിങ്ക് കാരവനെ വിജയപഥത്തിലത്തെിച്ച ഡോക്ടര്‍മാരോടും സന്നദ്ധ പ്രവര്‍ത്തകരോടും സമരനായിക റിം ബിന്‍ കറം സമാപന സമ്മേളനത്തില്‍ നന്ദി പറഞ്ഞു. അർബുദത്തിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കുകയും പോരാട്ടപാതയില്വെച്ച് അകാലത്തില്‍ വിട്ടുപിരിയുകയും ചെയ്ത അമീറ ബിന്‍ കറത്തിെൻറ ജ്വലിക്കുന്ന സ്മരണക്ക് മുന്നിലാണ് പത്താം കുതിരപ്പട യാത്ര അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
