പിങ്ക് കാരവൻ മെഡിക്കൽ സന്നദ്ധപ്രവർത്തകരെ വിളിക്കുന്നു
text_fieldsഷാർജ: നിങ്ങൾ യു.എ.ഇയിൽ ജോലി ചെയ്യുന്ന ഡോക്ടർ ആണോ, പിങ്ക് കാരവൻ നിങ്ങളുടെ സഹായം ആവ ശ്യപ്പെടുന്നു. രാജ്യത്തുടനീളമുള്ള സ്തനാർബുദ ബോധവത്കരണ യാത്രയുടെ ഒമ്പതാം എഡി ഷനിൽ പ്രാദേശിക വോളണ്ടിയർമാരും ഡോക്ടർമാരും മറ്റ് ആരോഗ്യ വിദഗ്ധരും പങ്കെടുക്കുന്നുണ്ട്. അർബുദത്തെ മുൻകൂട്ടി കണ്ടുപിടിക്കാൻ മുൻകൈ എടുത്ത് പിങ്ക് കാരവൻ ഫെബ്രുവരി 23 മുതൽ മാർച്ച് ഒന്നുവരെ രാജ്യത്തുടനീളം യാത്രചെയ്യും. എക്സ്റേ ടെക്നീഷ്യന്മാരും നഴ്സുമാരും അടങ്ങിയ ഇരുനൂറംഗ സംഘം രൂപവത്കരിച്ചായിരിക്കും യാത്ര.
ജനറൽ മെഡിസിൻ, ഫാമിലി മെഡിസിൻ, റേഡിയോളജി എന്നിവയിൽ സ്പെഷ്യലിസ്റ്റുകളെ ഉൾപ്പെടുത്തുവാനാണ് കാരവൻ ആരോഗ്യ വിദഗ്ധരുടെ പങ്കാളിത്തം മുൻകൂട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഡോക്ടർമാരും റേഡിയോളജിസ്റ്റുകളും നഴ്സുമാരും ജനുവരി 30 ന് മുമ്പായി കാരവൻ വെബ്സൈറ്റിൽ (https://www.pinkcaravan.ae/drregitsration.php) രജിസ്റ്റർ ചെയ്യേണ്ടതാണ്. സൗജന്യ പരിശോധന, അൾട്രാസൗണ്ട് സ്ക്രീനിംഗ്, മാമ്മോഗ്രാമുകൾ, ബോധവത്ക്കരണ ചർച്ചകൾ എന്നിവ സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
