Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ർ​ബു​ദ​ത്തെ...

അ​ർ​ബു​ദ​ത്തെ ചെ​റു​ക്കാ​ൻ പി​ങ്ക് കാ​ര​വ​ൻ ഓ​ട്ടം തു​ട​ങ്ങി

text_fields
bookmark_border
അ​ർ​ബു​ദ​ത്തെ ചെ​റു​ക്കാ​ൻ പി​ങ്ക് കാ​ര​വ​ൻ ഓ​ട്ടം തു​ട​ങ്ങി
cancel
camera_alt

പി​ങ്ക് കാ​ര​വ​ൻ റൈ​ഡി​ന്‍റെ ഉ​ദ്​​ഘാ​ട​നം ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി

നി​ർ​വ​ഹി​ക്കു​ന്നു

ഷാ​ർ​ജ: യു.​എ.​ഇ.​യി​ൽ അ​ർ​ബു​ദ ബോ​ധ​വ​ത്​​ക​ര​ണ​വും സൗ​ജ​ന്യ​പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തു​ന്ന​തി​ന്​ പി​ങ്ക് കാ​ര​വ​ൻ റൈ​ഡി​ന്‍റെ (പി.​സി.​ആ​ർ) 11ാം പ​തി​പ്പി​ന് ഷാ​ർ​ജ അ​ൽ​ഹീ​റ ബീ​ച്ചി​ൽ തു​ട​ക്ക​മാ​യി. ‘പ​വേ​ർ​ഡ് ബൈ ​യു’ എ​ന്ന ആ​ശ​യ​ത്തി​ൽ ഫ്ര​ണ്ട്സ് ഓ​ഫ് കാ​ൻ​സ​ർ പേ​ഷ്യ​ന്‍റ്​​സ്​ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി യു.​എ.​ഇ സു​പ്രീം​കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഡോ. ​ശൈ​ഖ് സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫെ​ബ്രു​വ​രി 10 വ​രെ ഏ​ഴ് എ​മി​റേ​റ്റു​ക​ളി​ൽ യാ​ത്ര ചെ​യ്ത്​ സ്ത​നാ​ർ​ബു​ദ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ള​ർ​ത്തു​ക​യും രോ​ഗം നേ​ര​ത്തെ ക​ണ്ടെ​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ന​ൽ​കു​ക​യും ചെ​യ്യും. പി​​ങ്ക്​ നി​​റ​​ത്തി​​ലു​​ള്ള വ​​സ്ത്ര​​ങ്ങ​​ള​​ണി​​ഞ്ഞ്​ വി​​വി​​ധ എ​​മി​​റേ​​റ്റു​​ക​​ളി​​ൽ കു​​തി​​ര റൈ​​ഡ​​ർ​​മാ​​ർ എ​​ത്തും. മു​​ൻ​​കൂ​​ട്ടി അ​​റി​​ഞ്ഞാ​​ൽ ചി​​കി​​ത്സി​​ച്ച ഭേ​​ദ​​മാ​​ക്കാ​​വു​​ന്ന രോ​​ഗ​​മാ​​ണ്​ സ്ത​​നാ​​ർ​​ബു​​ദം. എ​​ന്നാ​​ൽ, പ​​ല​​രും അ​​റി​​യാ​​ത്ത​​തി​​നാ​​ൽ മ​​ര​​ണ​​ത്തി​​നു​​വ​​രെ കാ​​ര​​ണ​​മാ​​കു​​ന്നു. ഈ ​​സ​​ന്ദേ​​ശം എ​​ല്ലാ​​വ​​രി​​ലേ​​ക്കും എ​​ത്തി​​ക്കാ​​ൻ ല​​ക്ഷ്യ​​മി​​ട്ടാ​​ണ്​ ബോ​​ധ​​വ​​ത്​​​ക​​ര​​ണം ന​​ട​​ത്തു​​ന്ന​​ത്. സ്വ​​യം പ​​രി​​ശോ​​ധ​​ന​​യി​​ലൂ​​ടെ എ​​ങ്ങ​​നെ സ്ത​​നാ​​ർ​​ബു​​ദം മു​​ൻ​​കൂ​​ട്ടി അ​​റി​​യാം എ​​ന്ന​​തും ബോ​​ധ​​വ​​ത്​​​ക​​ര​​ണ​​ത്തി​​ലൂ​​ടെ പ​​ക​​ർ​​ന്നു​​ന​​ൽ​​കും. ഏ​ഴു​ദി​വ​സ​ത്തെ സ​വാ​രി​യി​ൽ മൊ​ബൈ​ൽ ക്ലി​നി​ക്കു​ക​ൾ വ​ഴി​യും മാ​മോ​ഗ്ര​ഫി യൂ​നി​റ്റ് വ​ഴി​യും ഏ​ഴ് എ​മി​റേ​റ്റു​ക​ളി​ലും സൗ​ജ​ന്യ സ്ത​നാ​ർ​ബു​ദ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും.

17 കു​തി​ര​ക​ളു​ടെ സ​വാ​രി, 120 എ​ക്സാ​മി​ന​ർ​മാ​ർ, 100 സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ഉ​ദ്​​ഘാ​ട​ന പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. ഈ ​വ​ർ​ഷം എ​ല്ലാ എ​മി​റേ​റ്റു​ക​ളി​ലും മൊ​ബൈ​ൽ ക്ലി​നി​ക്കു​ക​ൾ കൂ​ടാ​തെ 11 സ്ഥി​രം ക്ലി​നി​ക്കു​ക​ൾ ഉ​ണ്ടാ​കും.

എ​​ട്ടി​​ൽ ഒ​​രു സ്ത്രീ​​ക്ക്​ സ്ത​​നാ​​ർ​​ബു​​ദ​​മു​​ണ്ടാ​​കു​​ന്നു എ​​ന്ന​​താ​​ണ്​ ക​​ണ​​ക്ക്. എ​​ന്നാ​​ൽ, 98 ശ​​ത​​മാ​​നം കേ​​സു​​ക​​ളും മു​​ൻ​​കൂ​​ട്ടി അ​​റി​​ഞ്ഞാ​​ൽ ചി​​കി​​ത്സി​​ച്ച്​ ഭേ​​ദ​​മാ​​ക്കാ​​വു​​ന്ന​​താ​​ണ്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം പി​​ങ്ക്​ കാ​​ര​​വ​​ന്‍റെ ഭാ​​ഗ​​മാ​​യി 3041 സ്ത​​ന​പ​​രി​​ശോ​​ധ​​ന​​ക​​ളും 893 മാ​​മ്മോ​​ഗ്രാ​​മും 10 അ​​ൾ​​ട്രാ​​സൗ​​ണ്ട്​ സ്​​​ക്രീ​​നി​​ങ്ങും ന​​ട​​ത്തി​​യി​​രു​​ന്നു. 2011 മു​ത​ൽ സ്ത്രീ​ക​ൾ​ക്കാ​യി 13,000ഉം, ​പു​രു​ഷ​ന്മാ​ർ​ക്കാ​യി 75,000ഉം ​സ്ക്രീ​നി​ങ്ങു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും കാ​മ്പ​യി​നി​ൽ വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും ഫ്ര​ണ്ട്‌​സ് ഓ​ഫ് കാ​ൻ​സ​ർ പേ​ഷ്യ​ന്‍റ്​​സ് ഡ​യ​റ​ക്ട​ർ ഐ​ഷ അ​ൽ മു​ല്ല പ​റ​ഞ്ഞു.

ഒ​​മ്പ​​ത്​ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ സൗ​​ജ​​ന്യ പ​​രി​​ശോ​​ധ​​ന

• ഷാ​​ർ​​ജ: മ​​ജാ​​സ്​ വാ​​ട്ട​​ർ​​ഫ്ര​​ണ്ട്​: വൈ​കു. 4.00-10.00

• മെ​​ഗാ​​മാ​​ൾ: വൈ​കു. 4.00-10.00

• ലു​​ലു സെ​​ൻ​​ട്ര​​ൽ, അ​​ൽ​​ബു​​ത്തീ​​ന -വൈ​കു. 4.00-10.00

• ദു​​ബൈ: ലു​​ലു ഹൈ​​പ്പ​​ർ ​മാ​​ർ​​ക്ക​​റ്റ്, അ​​ൽ ബ​​ർ​​ഷ -വൈ​കു. 4.00-10.00

• മി​​ർ​​ദി​​ഫ്​ സി​​റ്റി സെ​​ന്‍റ​​ർ - ഉ​ച്ച. 2.00-9.00

• അ​​ജ്​​​മാ​​ൻ: ചൈ​​ന മാ​​ൾ: വൈ​കു. 4.00-10.00

• റാ​​സ​​ൽ​​ഖൈ​​മ: ലു​​ലു ഹൈ​​പ്പ​​ർ​ മാ​​ർ​​ക്ക​​റ്റ്, റാ​​ക്​ മാ​​ൾ: വൈ​കു. 4.00-10.00

• ഉ​​മ്മു​​ൽ ഖു​​വൈ​​ൻ: ലു​​ലു ഹൈ​​പ്പ​​ർ ​മാ​​ർ​​ക്ക​​റ്റ്, യു.​​എ.​​ക്യു മാ​​ൾ: വൈ​കു. 4.00-10.00

• ഫു​​ജൈ​​റ: ലു​​ലു ഹൈ​​പ്പ​​ർ​ മാ​​ർ​​ക്ക​​റ്റ്, ലു​​ലു​മാ​​ൾ -വൈ​കു. 4.00-10.00

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pink Caravanfight cancer
News Summary - Pink Caravan Run to fight cancer
Next Story