Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപിങ്ക്​ കാരവൻ...

പിങ്ക്​ കാരവൻ കണ്ടെത്തിയത്​ 11 സ്​തനാർബുദ കേസുകൾ

text_fields
bookmark_border
പിങ്ക്​ കാരവൻ കണ്ടെത്തിയത്​ 11 സ്​തനാർബുദ കേസുകൾ
cancel

ദുബൈ: സ്​തനാർബുദത്തിനെതിരെ ബോധവൽക്കരണവുമായി രാജ്യം മുഴുവൻ സഞ്ചരിച്ച പിങ്ക്​ കാരവൻ കണ്ടെത്തിയത്​ 11 സ്​തനാർബുദ കേസുകൾ. ഷാർജ, ദുബൈ, റാസൽഖൈമ എന്നിവിടങ്ങളിലുള്ള 30 നും 60 നും ഇടയിൽ പ്രായമുള്ളവരാണ്​ രോഗികൾ. ഫ്രണ്ട്​സ്​ ഒാഫ്​ കാൻസർ പേഷ്യൻറ്​സ്​ എന്ന സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ 8000 പരിശോധനകളാണ്​ നടത്തിയത്​. എട്ടാം തവണ നടന്ന പിങ്ക്​ കാരവൻ പര്യടനത്തിന് ഒപ്പമുണ്ടായിരുന്ന മൊബൈൽ മെഡിക്കൽ ക്ലിനിക്കിൽ 47 മാമോഗ്രഫി പരിശോധനകൾ നടത്തി.

ഇത്​ കൂടാതെ സ്വകാര്യ ആശുപത്രികളുമായി ചേർന്ന്​ 254 മാമോഗ്രഫികളും  97 അൾട്രാ സീണ്ട്​ പരിശോധനകളും നടത്തി. രോഗം കണ്ടെത്തിയത്​ 30 വയസിന്​ മുകളിലുള്ളവരിലാണെന്നത്​ ഇൗ പ്രായക്കാർക്ക്​ നിരന്തര പരിശോധന ആവശ്യമാണെന്ന്​ തെളിയിക്കുന്നു.കഴിഞ്ഞ വർഷത്തേക്കാൾ 687 പേർക്ക്​ കൂടുതലായി സേവനം എത്തിക്കാൻ കഴിഞ്ഞുവെന്നത്​ പരിപാടിയുടെ വിജയമായി. കൂടുതൽ പേർ പരിശോധനകൾക്ക്​ മുന്നോട്ടുവരുന്നുവെന്നത്​ ബോധവൽക്കരണത്തി​​​െൻറ ഫലമായാണെന്ന്​ പരിപാടിക്ക്​ നേതൃത്വം വഹിച്ച റീം ബിൻ കറം ചൂണ്ടിക്കാട്ടി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newspink caravanmalayalam news
News Summary - Pink caravan-Gulf news
Next Story