Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്തനാർബുദ...

സ്തനാർബുദ ബോധവത്​കരണവുമായി പിങ്ക് കാരവൻ വീണ്ടും

text_fields
bookmark_border
സ്തനാർബുദ ബോധവത്​കരണവുമായി പിങ്ക് കാരവൻ വീണ്ടും
cancel

ഷാര്‍ജ: ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഷാര്‍ജയുടെ സംഘടനയായ ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യൻറ്​സി​െൻറ സ്തനാർബുദ ബോധവത്​കരണ സംരംഭമായ പിങ്ക് കാരവൻ വീണ്ടും രംഗത്ത്​. 2019ൽ യു‌.എ.ഇയിലുടനീളം നടത്തിയ വാർഷിക സ്തനാർബുദ ബോധവത്​കരണ കാമ്പയിനില്‍ മാമോഗ്രാം പരിശോധനക്ക് വിധേയരായ സ്ത്രീകളോട് ഷാർജ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സിൽ സ്ഥിതിചെയ്യുന്ന പിങ്ക് കാരവൻ മെഡിക്കൽ മൊബൈൽ ക്ലിനിക്കിൽ വീണ്ടും പരിശോധനക്ക്​ വിധേയരാകാൻ ആഹ്വാനം ചെയ്തു.

2021 ജനുവരി മുതൽ ക്ലിനിക് ഫോളോഅപ് ടെസ്​റ്റുകൾ നടത്തിവരുകയാണ്​. 661 പേരിൽ 100 സ്ത്രീകളെ ഇതുവരെ തുടര്‍പരിശോധനക്ക് വിധേയമാക്കി. 40 മുതൽ 69 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾ രണ്ട് വർഷത്തിലൊരിക്കൽ മാമോഗ്രാം സ്‌ക്രീനിങ്ങിന് വിധേയമാകണമെന്ന മാർഗനിർദേശങ്ങൾ അനുസരിച്ചാണ് ഈ തുടർ പരിശോധനകൾ നിർദേശിക്കുന്നത്. യു.എ.ഇയിലുടനീളം പിങ്ക് കാരവൻ മെഡിക്കൽ മൊബൈൽ ക്ലിനിക് സൗജന്യ സ്തനാർബുദ പരിശോധന നടത്തുന്നു.ഓരോ രോഗിയുടെയും സന്ദർശനത്തിനുശേഷം എല്ലാ മെഷീനുകളും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:breast cancerPink Caravan
News Summary - Pink Caravan again with breast cancer awareness
Next Story