ബി.ജെ.പിയും ആർ.എസ്.എസും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു –പിണറായി വിജയൻ
text_fieldsഅബൂദബി: രാജ്യം ഭരിക്കുന്ന ബി.ജെ.പിയും ആർ.എസ്.എസും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അബൂദബിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥരാണ്. ഇതിനെതിരെ നാടിെൻറ ക്രമസമാധാനം തകർക്കാൻ ബോധപൂർവമായ ശ്രമമാണ് ചില ശക്തികൾ നടത്തുന്നത്. അയ്യപ്പ ദർശനത്തിന് വരുന്ന ഭക്തജനങ്ങൾക്ക് ആവശ്യമായ സംരക്ഷണവും സുരക്ഷിതത്വവും നൽകും.
ഭക്ത ജനങ്ങളെ തടഞ്ഞും പൊലീസുകാരെ ആക്രമിച്ചും നാട്ടിൽ കലാപം സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇത് പൊതുസമൂഹം അംഗീകരിക്കില്ല. പത്തോ ഇരുപതോ ആളുകൾ വാർത്ത കാമറകൾക്കു മുന്നിൽ വന്നു പറയുന്ന കാര്യങ്ങളല്ല സർക്കാർ സ്വീകരിക്കുന്ന യഥാർത്ഥ നിലപാടുകൾ ആണ് പൊതു സമൂഹം അംഗീകരിക്കുക എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.