പിൽസ് നീതിമേളക്ക് മികച്ച പ്രതികരണം ; 750 അപേക്ഷകൾക്ക് തൽക്ഷണ നിയമോപദേശം നൽകി
text_fieldsപിൽസ് നീതിമേളയിൽ പങ്കെടുക്കുന്നവർ
ദുബൈ: പ്രവാസി ഇന്ത്യൻ ലീഗൽ സർവിസ് സൊസൈറ്റി (പിൽസ്)യും മോഡൽ സർവിസ് സൊസൈറ്റി (എം.എസ്.എസ്)യും ചേർന്ന് ദുബൈയിൽ സംഘടിപ്പിച്ച നിയമ അവബോധന ക്യാമ്പിന് പ്രവാസികളിൽ നിന്ന് മികച്ച പ്രതികരണം.
750 അപേക്ഷകളാണ് ക്യാമ്പിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ ഭൂരിഭാഗത്തിനും നിയമോപദേശവും പരിഹാര മാർഗനിർദേശവും നൽകി. ബാക്കിയുള്ളവ വിദഗ്ധരുടെ തുടർ നടപടികൾക്കായി ഷെഡ്യൂൾ ചെയ്തു.
ചടങ്ങ് ഇന്ത്യൻ കോൺസുലേറ്റിലെ ദുബൈ കോൺസുലർ (ലേബർ ആൻഡ് മദാദ്) പാബിത്ര കുമാർ മജുംദർ ഉദ്ഘാടനം ചെയ്തു. നീതിമേള ചെയർമാൻ മോഹൻ വെങ്കിട് അധ്യക്ഷനായ ചടങ്ങിൽ എം.എസ്.എസ് ജനറൽ സെക്രട്ടറി ഷെജിൽ ഷൗക്കത്ത് സ്വാഗതം പറഞ്ഞു. എം.എസ്.എസ് ചെയർമാൻ ഫയാസ് അഹമ്മദ് യൂസുഫ്, അഡ്വ. അസീസ് തൊലേരി, പിൽസ്-യു.എ.ഇ പ്രസിഡന്റ് കെ.കെ അഷ്റഫ് എന്നിവർ സംസാരിച്ചു.
ദുബൈ സി.ഡി.എ പ്രതിനിധി അഹമ്മദ് അൽ സാബി, അന്താരാഷ്ട്ര നിയമോപദേഷ്ടാവ് ഡോ. ഹാനി ഹമ്മൂദ ഹാഗ്ഗാഗ്, അഡ്വ. മുഹമ്മദ് സാജിദ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, എയർ കേരള ചെയർമാൻ അഫി അഹമ്മദ്, ലോക കേരള സഭ അംഗം താൻസി ഹാഷിർ എന്നിവർ പങ്കെടുത്തു.
അരുൺ സുന്ദർരാജ്, അബ്ദുൽ മുത്തലിഫ്, മുഹമ്മദ് അക്ബർ, ബിജു പാപ്പച്ചൻ, മുഹമ്മദ് ഹുസൈൻ, എ.എസ് ദീപു, അഡ്വ. നജ്മുദ്ദീൻ, അഡ്വ. ഗിരിജ, നാസർ ഉരകം, നസീർ എന്നിവരെ ആദരിച്ചു. പിൽസ് ജനറൽ സെക്രട്ടറി അൽനിഷാജ് ഷാഹുൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

