പിള്ളക്കാട് പ്രവാസി കൂട്ടായ്മ ഇഫ്താർ
text_fieldsപിള്ളക്കാട് പ്രവാസി കൂട്ടായ്മയുടെ ഇഫ്താറിൽ പങ്കെടുക്കുന്നവർ
ദുബൈ: പിള്ളക്കാട് പ്രവാസി കൂട്ടായ്മ യു.എ.ഇ ചാപ്റ്റർ പിള്ളക്കാട്ടുകാരായ പ്രവാസികൾക്ക് ഇഫ്താർ വിരുന്നൊരുക്കി. ദുബൈ ലല്ലുമ്മാസ് റസ്റ്റാറന്റിലായിരുന്നു സംഗമം.
80ഓളം പേർ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. കൂട്ടായ്മയുടെ ഭാവി പ്രവർത്തനങ്ങളെ കുറിച്ച് സംഗമത്തിൽ ചർച്ച ചെയ്തു. പ്രസിഡന്റ് ഷഫീഖ് മേലേടത്തയിൽ അധ്യക്ഷത വഹിച്ചു. ശിഹാബ് മുള്ളത്തയിൽ, ബഷീർ വാക്കയിൽ, റാഫി പുത്തൻപുര, ഷാനു പൂങ്ങാട്ട്, ഫവാദ് പുത്തൻപുര എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി ഷാഹിർ മുള്ളത്തയിൽ നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

