ഹാജിമാർക്ക് യാത്രയയപ്പ് നൽകി
text_fieldsമടവൂർ സി.എം. സെന്റർ അബൂദബി കമ്മിറ്റി ഒരുക്കിയ ഹാജിമാർക്കുള്ള യാത്രയയപ്പ് ചടങ്ങ്
അബൂദബി: ഹജ്ജിന് പുറപ്പെടുന്നവർക്കുള്ള യാത്രയയപ്പ് നൽകി മടവൂർ സി.എം സെന്റർ. അബൂദബി കമ്മിറ്റി അംഗങ്ങളായ പി.സി. മുഹമ്മദ് ഹാജി, അയ്യൂബ് കൽപകഞ്ചേരി, സുബൈർ ചെലവൂർ എന്നിവർക്കാണ് യാത്രയയപ്പ് സംഘടിപ്പിച്ചത്. സി.എം. സെന്റർ അബൂദബി പ്രസിഡന്റ് ഇക്ബാൽ മുസ്ലിയാർ മടവൂർ അധ്യക്ഷത വഹിച്ചു. പി.വി. അബൂബക്കർ മുസ്ല്യാർ പ്രഭാഷണം നടത്തി. മമ്മുദു വേങ്ങര, അസീസ് വടകര, അയ്യൂബ് കൽപകഞ്ചേരി, സുബൈർ ചെലവൂർ എന്നിവർ സംബന്ധിച്ചു. ഫഹദ് സഖാഫി ചെട്ടിപ്പടി സ്വാഗതവും അഖ്ലാക് ചൊക്ലി നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

