ഫോട്ടോഗ്രഫി ശിൽപശാല നടത്തി
text_fieldsഅക്കാഫ് വനിത വിഭാഗം സംഘടിപ്പിച്ച ഫോട്ടോഗ്രഫി ശിൽപശാല
ഷാർജ: ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് അക്കാഫ് വനിത വിഭാഗം ബുർജുമാൻ, ഐബാൻഡ് കണക്ട് എന്നിവരുമായി സഹകരിച്ച് ഫോട്ടോഗ്രഫി ശിൽപശാല സംഘടിപ്പിച്ചു.
പ്രമുഖ ഫോട്ടോഗ്രാഫറും ഐബാൻഡ് കണക്ട് മാനേജിങ് ഡയറക്ടറുമായ ഷാജി ഷൺമുഖം ശിൽപശാല നയിച്ചു. നികോൺ മാനേജിങ് ഡയറക്ടർ നരേന്ദ്ര മേനോൻ, ഷട്ടർ ബഗ്സ് ക്രിയേറ്റിവ് ഫോറം സ്ഥാപകൻ മുഹമ്മദ് അർഫാൻ ആസിഫ്, ബുർജുമാൻ മാർക്കറ്റിങ് മാനേജർ സോഫിയ ഫെർണാണ്ടസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. നൂറിലധികം അക്കാഫ് വനിത പ്രവർത്തകർ പങ്കെടുത്ത ശിൽപശാല ഏറെ വിജ്ഞാനപ്രദവും വിജയകരവുമായിരുന്നു.
അക്കാഫ് വനിത വിഭാഗം ചെയർപേഴ്സൻ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശ്ശേരി, ജനറൽ സെക്രട്ടറി രശ്മി ഐസക് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

