Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശ്രദ്ധേയമായി...

ശ്രദ്ധേയമായി നെസ്​റ്റോ ‘ഷട്ടർ സ്റ്റോറീസ്’ ഫോട്ടോഗ്രഫി-വിഡിയോഗ്രഫി വർക്​ ഷോപ്പ്​

text_fields
bookmark_border
news
cancel
camera_alt

നെസ്റ്റോ ഒരുക്കിയ ‘ഷട്ടർ സ്റ്റോറീസ്’ ഫോട്ടോഗ്രാഫി-വിഡിയോഗ്രഫി വർക് ഷോപ്പിൽനിന്ന്

ഷാർജ: പ്രമുഖ റീട്ടെയ്​ൽ ​ശൃംഖലയായ നെസ്റ്റോ ഒരുക്കിയ ‘ഷട്ടർ സ്റ്റോറീസ്’ ഫോട്ടോഗ്രഫി-വിഡിയോഗ്രഫി വർക്​ ഷോപ്പ്​ ശ്രദ്ധേയമായി. ശനിയാഴ്ച ​ഷാർജയിലെ നെസ്റ്റോ മിയ മാളിൽ നടന്ന വർക്​ ഷോപ്പിൽ ഫോട്ടോഗ്രാഫിയെയും വീഡിയോഗ്രാഫിയെയും ഇഷ്ടപ്പെടുന്ന നിരവധി പേരാണ്​ പങ്കാളികളായത്​. കണ്ടന്‍റ്​ ക്രിയേറ്റർമാർ ഉൾപ്പെടെയുള്ളവർക്ക്​ സർഗാത്​മകതയുടെയും സാ​ങ്കേതിക മികവിന്‍റെയും പുതിയ പാഠങ്ങൾ പകർന്നുനൽകിയാണ് ശിൽപശാല സമാപിച്ചത്​.

ജൂലൈ 30 മുതൽ ആഗസ്റ്റ്​ 30 വരെ ഒരുമാസം നീളുന്ന ‘നെസ്റ്റോ സ്മാർട്ട് ലിവിങ്’ കാമ്പയിന്റെ ഭാഗമായാണ്​ ക്രിയേറ്റർമാർക്കായി നെസ്റ്റോ സൗജന്യ വർക്​ ഷോപ്പ് ഒരുക്കിയത്​​. വൈകുന്നേരം 6.30ന്​ തുടങ്ങിയ ‘ഷട്ടർ സ്റ്റോറീസ്​’ ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമായി മീഡിയ പ്രൊഡക്ഷൻ രംഗത്ത് രണ്ടുപതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള റാം മനോജാണ്​ നയിച്ചത്​.

കാമറകൾ, ലെൻസുകൾ, ലൈറ്റിങ്​, ക്രിയേറ്റിവ് ഫോട്ടോഗ്രാഫി ടെക്നിക്കുകൾ എന്നിവയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ വർക്​​​ ഷോപ്പ്​ ഉപകരിച്ചതായി പ​ങ്കെടുത്തവർ പറഞ്ഞു. തുടക്കക്കാർക്കായി ഫോട്ടോഗ്രാഫിയുടെയും വീഡിയോഗ്രാഫിയുടെയും ലോകത്തേക്ക് വഴികാട്ടുന്ന രീതിയിലാണ് വർക്​ ഷോപ്പ് ക്രമീകരിച്ചത്.

‘ദ ഇവല്യൂഷൻ ഓഫ് ഫോട്ടോഗ്രാഫി’ എന്ന പേരിൽ വിന്റേജ് കാമറകളുടെ എക്സിബിഷനും ഒരുക്കിയിരുന്നു. ഫോട്ടോഗ്രാഫിയുടെ ഗൃഹാതുര സ്മരണകളുണർത്തുന്ന പഴയകാല കാമറകളുടെ പ്രദർശനം സാ​ങ്കേതിക മികവിന്‍റെ പുതുകാലത്ത്​ ക്രിയേറ്റർമാർക്ക് പ്രചോദനം പകരുന്നതായി. ഒപ്പം,

‘പോർട്രെയ്‌റ്റ് ചലഞ്ചും’ സംഘടിപ്പിച്ചു. മികച്ച പോർട്രെയ്‌റ്റുകൾ എടുത്ത്​ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത്, ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിക്കുന്ന ചിത്രങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. നെസ്റ്റോയും ഇമാജിയോ ഫോട്ടോഗ്രാഫിയും സംയുക്തമായാണ് വിന്റേജ് കാമറകളുടെ എക്സിബിഷനും പോർട്രെയ്‌റ്റ് ചലഞ്ചും ഒരുക്കിയത്​.

ഒരു മാസം നീളുന്ന ‘നെസ്റ്റോ സ്മാർട്ട് ലിവിങ്’ കാമ്പയിന്‍റെ ഭാഗമായി അജ്മാൻ മുശ്​രിഫ്, ബുതീന, മുവൈല, ബുർജ് നഹാർ, അൽ നഹ്‌ദ ദുബൈ, നാദ് അൽ ഹമർ, ജെ.വി.സി, മിയാ മാൾ, മദീന മാൾ എന്നിവിടങ്ങളിലെ നെസ്റ്റോ ഔട്ട്‌ലെറ്റുകളിൽ ആകർഷമായ​ ‘സ്മാർട്ട് ലിവിങ്’ ഓഫറുകളാണുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:photographyGulf NewsworkshopVideography
News Summary - ഫോട്ടോഗ്രഫി വിഡിയോഗ്രഫി വർക്​ ഷോപ്പ്​
Next Story