Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ഫ്താ​റി​നൊ​പ്പം...

ഇ​ഫ്താ​റി​നൊ​പ്പം ഫോ​ട്ടോ​ഗ്ര​ഫി പ​രി​ശീ​ല​നം

text_fields
bookmark_border
ഇ​ഫ്താ​റി​നൊ​പ്പം ഫോ​ട്ടോ​ഗ്ര​ഫി പ​രി​ശീ​ല​നം
cancel
camera_alt

ഇ​ഫ്താ​ർ ഫോ​ട്ടോ ടോ​ക്ക്​ പ​രി​ശീ​ല​ന പ​രി​പാ​ടി​യെ കു​റി​ച്ച്​ വി​ശ​ദീ​ക​രി​ക്കു​ന്ന ഷാ​ജി ഷ​ൺ​മു​ഖ​ൻ

ദു​ബൈ: ഇ​ഫ്താ​റി​നൊ​പ്പം ഫോ​ട്ടോ​ഗ്ര​ഫി പ​രി​ശീ​ല​ന​ത്തി​ന്​ അ​വ​സ​ര​മൊ​രു​ക്കി മ​ല​യാ​ളി സം​രം​ഭ​ക​ൻ. ‘ഇ​ഫ്താ​ർ ഫോ​ട്ടോ ടോ​ക്ക്’ എ​ന്ന് പേ​രി​ട്ട പ​രി​പാ​ടി​യി​ൽ വി​വി​ധ രാ​ജ്യ​ക്കാ​രെ​ത്തി ഫോ​ട്ടോ​ഗ്ര​ഫി പ​രി​ശീ​ല​നം ന​ൽ​കും. തൃ​ശൂ​ർ ഏ​ങ്ങ​ണ്ടി​യൂ​ർ സ്വ​ദേ​ശി​യാ​യ ഷാ​ജി ഷ​ൺ​മു​ഖ​നാ​ണ് വേ​റി​ട്ട സം​രം​ഭ​ത്തി​ന് പി​ന്നി​ൽ. ദു​ബൈ​യി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ഇ​ദ്ദേ​ഹം നാ​ലു​വ​ർ​ഷ​മാ​യി റ​മ​ദാ​നി​ൽ വേ​റി​ട്ട പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്നു​ണ്ട്. ബ​ർ​ദു​ബൈ​യി​ലെ ബു​ർ​ജു​മാ​ൻ മാ​ളി​ലാ​ണ് ഇ​ഫ്താ​ർ ഫോ​ട്ടോ ടോ​ക്കി​ന്‍റെ വേ​ദി.

റ​മ​ദാ​നി​ൽ എ​ല്ലാ ദി​വ​സ​വും ഇ​വി​ടെ ഇ​ഫ്താ​റി​നൊ​പ്പം വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ ക്ലാ​സെ​ടു​ക്കും. ഫോ​ട്ടോ​ഗ്ര​ഫി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഷാ​ജി ഷ​ൺ​മു​ഖ​ൻ കോ​വി​ഡ് കാ​ല​ത്താ​ണ് ഇ​ത്ത​ര​മൊ​രു പ​തി​വി​ന് തു​ട​ക്കം കു​റി​ച്ച​ത്. ഇ​തി​ന​കം നൂ​റു​ക​ണ​ക്കി​ന് ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ ഇ​ഫ്താ​ർ ഫോ​ട്ടോ ടോ​ക്കി​ൽ ക്ലാ​സെ​ടു​ക്കാ​നെ​ത്തി​യ​താ​യി ഇ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫോ​ട്ടോ​ഗ്ര​ഫി മേ​ഖ​ല​യി​ലെ വി​വി​ധ ബ്രാ​ൻ​ഡു​ക​ളാ​ണ് ഇ​ഫ്താ​റി​ന്‍റെ ചെ​ല​വ് വ​ഹി​ക്കാ​ൻ മു​ന്നോ​ട്ടു​വ​രാ​റ്. സ്പോ​ൺ​സ​ർ​മാ​രി​ല്ലാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രി​ൽ​നി​ന്ന് പ്ര​വേ​ശ​ന​ഫീ​സ് ഈ​ടാ​ക്കി​യും ഇ​തി​നു​ള്ള ചെ​ല​വ് ക​ണ്ടെ​ത്താ​റു​ണ്ട്. 20 മു​ത​ൽ 120 വ​രെ പേ​ർ ഫോ​ട്ടോ​ടോ​ക്കി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഷാ​ജി ഷ​ൺ​മു​ഖ​ൻ പ​റ​ഞ്ഞു.

ഇ​തോ​ടൊ​പ്പം ഫോ​ട്ടോ​ഗ്ര​ഫി മ​ൽ​സ​ര​വും ന​ട​ക്കും. മ​ൽ​സ​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ പ​ല​തും ബു​ർ​ജു​മാ​ൻ മാ​ളി​ന്‍റെ ചു​വ​രു​ക​ളി​ൽ അ​ല​ങ്കാ​ര​മാ​യി ആ​സ്വ​ദി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ഈ​വ​ർ​ഷം ‘റൈ​റ്റ് ഫ്രം ​ദ ഹാ​ർ​ട്ട്’ എ​ന്ന പേ​രി​ലാ​ണ് മ​ത്സ​മെ​ന്ന് ഷാ​ജി ഷ​ൺ​മു​ഖ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​ഫ്താ​ർ ഫോ​ട്ടോ​ടോ​ക്കി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഫോ​ട്ടോ​ഗ്ര​ഫി ഉ​ൽ​പ​ന്ന വി​ത​ര​ണ സ്ഥാ​പ​ന​മാ​യ ഐ​ബ്രാ​ൻ​ഡ് ക​ണ​ക്ടി​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് വ​ഴി സം​ഘാ​ട​ക​രെ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PhotographyIftar
News Summary - Photography practice with Iftar
Next Story